Coconut Oil Price: വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ, സപ്ലൈകോയിൽ റെക്കോർഡ് വരുമാനം

Coconut Oil Price at Supplyco: സപ്ലൈകോ ഓണം ഫെയറുകൾവഴി ഇതുവരെ 80.03 ലക്ഷം രൂപ സബ്സിഡി സാധനങ്ങൾ വിറ്റതായും അധികൃതർ അറിയിച്ചു.

Coconut Oil Price: വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ, സപ്ലൈകോയിൽ റെക്കോർഡ് വരുമാനം

പ്രതീകാത്മക ചിത്രം

Published: 

30 Aug 2025 10:54 AM

വെളിച്ചെണ്ണയും അരിയും വില കുറവിൽ നൽകിയതോടെ സപ്ലൈകോയിൽ റെക്കോർഡ് വിൽപന. വരുമാനത്തിൽ വൻകുതിപ്പാണ് ഉണ്ടായത്. ഓഗസ്റ്റ് 29-ന് 17 കോടി രൂപയുടെ വിൽപനയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം സപ്ലൈകോ സ്വന്തമാക്കി.

ഓ​ഗസറ്റ് 27ന് വരുമാനം 15.78 കോടി രൂപയായിരുന്നു. കിലോ​ഗ്രാമിന് 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും 25 രൂപ നിരക്കിൽ 20 കിലോ അരിയും ലഭ്യമാക്കിയതോടെ ആണ് ജനം സപ്ലൈകോയിൽ ഇടിച്ചുകയറിയത്. കൂടാതെ സെപ്റ്റംബറിലെ സബ്സിഡി ഉൽപന്നങ്ങൾ മുൻകൂറായി വാങ്ങാൻ അവസരം നൽകിയതും വിൽപന ഇരട്ടിയാക്കാൻ സഹായിച്ചു.

ALSO READ: സബ്സിഡി വെളിച്ചെണ്ണ ഗുണം ചെയ്തു, ഓണക്കാലത്ത് ഇരട്ടി കച്ചവടം

സാമ്പത്തികപ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടി വരെയായി താഴ്ന്നതിൽ നിന്നാണ് സപ്ലൈകോയുടെ വളർച്ച. ഈ മാസം 266.47 കോടി രൂപയുടെ വിൽപനയാണ് ഇതുവരെ നടന്നത്. ഓ​ഗസ്റ്റ് അവസാനിക്കുമ്പോൾ വരുമാനം 300 കോടി കവിയുമെന്നാണ് പ്രതീക്ഷ. സപ്ലൈകോ ഓണം ഫെയറുകൾവഴി ഇതുവരെ 80.03 ലക്ഷം രൂപ സബ്സിഡി സാധനങ്ങൾ വിറ്റതായും അധികൃതർ അറിയിച്ചു.

അതേസമയം സെപ്റ്റംബർ ഒന്നിന് ഒരു തവണ കൂടി വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആ‍‍ർ അനിൽ പറഞ്ഞു. കേരഫെഡും വില കുറച്ചു. അരിപ്പൊടി (പുട്ടു പൊടി, അപ്പം പൊടി ), പായസം മിക്‌സ് ( സേമിയ / പാലട 200 ഗ്രാം പാക്കറ്റുകള്‍ ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടന്‍ മട്ട (വടിയരി, ഉണ്ടയരി) എന്നീ അഞ്ച് ശബരി ബ്രാന്‍ഡിന്റെ ഉൽപന്നങ്ങളും വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ