AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: സബ്സിഡി വെളിച്ചെണ്ണ ഗുണം ചെയ്തു, ഓണക്കാലത്ത് ഇരട്ടി കച്ചവടം

Coconut Oil Price in Kerala: സബ്സിഡി ശബരി വെളിച്ചെണ്ണയുടെ വില 339 രൂപയായി കുറയ്ക്കുക കൂടി ചെയ്തതോടെ സാധരണക്കാരുടെ വലിയൊരു ആശങ്കയാണ് ഒഴിഞ്ഞത്. നിലവിൽ കിലോയ്ക്ക് 400 രൂപയ്ക്കടുത്ത് പൊതുവിപണിയിൽ വെളിച്ചെണ്ണ ലഭ്യമാണ്.

Coconut Oil Price: സബ്സിഡി വെളിച്ചെണ്ണ ഗുണം ചെയ്തു, ഓണക്കാലത്ത് ഇരട്ടി കച്ചവടം
Coconut Oil Image Credit source: Getty Images
nithya
Nithya Vinu | Published: 29 Aug 2025 08:37 AM

ഓണക്കാലത്ത് ആശ്വാസകരമായി സംസ്ഥാനത്തെ വെളിച്ചെണ്ണ വില. ഓണത്തിന് വില കിലോ ​ഗ്രാമിന് 520 രൂപ വരെ ഉയരുമെന്നായിരുന്നു ആശങ്ക. എന്നാൽ സർക്കാരിന്റെ സബ്സിഡി വെളിച്ചെണ്ണ വിപണിയിൽ എത്തിയതോടെയാണ് ആശങ്കകൾക്ക് പരിഹാരമായത്. 349 രൂപയ്ക്ക് സബ്സിഡി വെളിച്ചെണ്ണ നൽകാനുള്ള തീരുമാനം വിപണിയെ തിരുത്തി.

കൂടാതെ സബ്സിഡി ശബരി വെളിച്ചെണ്ണയുടെ വില 339 രൂപയായി കുറയ്ക്കുക കൂടി ചെയ്തതോടെ സാധരണക്കാരുടെ വലിയൊരു ആശങ്കയാണ് ഒഴിഞ്ഞത്. നിലവിൽ കിലോയ്ക്ക് 400 രൂപയ്ക്കടുത്ത് പൊതുവിപണിയിൽ വെളിച്ചെണ്ണ ലഭ്യമാണ്. വില കുറവ് കച്ചവടക്കാർക്ക് നേട്ടമായിട്ടുണ്ട്. വില കുറവും ഓണസീസണും വെളിച്ചെണ്ണയുടെ ഡിമാൻഡ് കൂട്ടി, സാധാരണസമയങ്ങളേക്കാൾ ഇരട്ടി കച്ചവടം നടക്കുന്നതായാണ് വിവരം.

ALSO READ: വെളിച്ചെണ്ണ 339 രൂപയ്ക്ക്; ഓണച്ചന്തകള്‍ക്ക് തുടക്കം

എന്നാൽ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിലയ്ക്ക് കൊപ്ര വാങ്ങി ഉയർന്ന വിലയ്ക്ക് കേര വെളിച്ചെണ്ണ വിപണിയിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ നേട്ടമുണ്ടാക്കാൻ കേരഫെഡിന് കഴിഞ്ഞില്ല. സപ്ലൈകോ സ്റ്റോറിൽ 445 രൂപയ്ക്കാണ് കേര വെളിച്ചെണ്ണ വിൽക്കുന്നത്. 480 രൂപയ്ക്ക് വ്യാപാരം ന‌ടന്നിരുന്ന ശുദ്ധമായ വെളിച്ചെണ്ണ നിലവിൽ 380 – 390 രൂരയ്ക്ക് ലഭ്യമാണ്.

തമിഴ്നാട്ടിൽ കൊപ്ര വില കുറഞ്ഞത് വെളിച്ചെണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. 275 രൂപ വരെ ഉയർന്ന കൊപ്ര വില ഇപ്പോൾ 220 ആയി കുറഞ്ഞിട്ടുണ്ട്. മാർക്കറ്റിൽ ആവശ്യത്തിന് കൊപ്രയും ലഭ്യമാണ്. അതേസമയം വിപണിയിലെ വ്യാജ വെളിച്ചെണ്ണയുടെ കടന്നുകയറ്റം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.