AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Swiggy Instamart Gold: സെക്യൂരിറ്റി ഗാർഡും ലോക്കറും; ഇൻസ്റ്റാമാർട്ടിൽ സ്വർണം ഡെലിവറി ചെയ്ത് സ്വിഗ്ഗി

യഥാർത്ഥ സ്വർണം ഡെലിവറി ചെയ്യാൻ യഥാർത്ഥ സെക്യൂരിറ്റി തന്നെ വേണമെന്നായിരുന്നു വീഡിയോയുടെ മറുപടിയായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കമൻ്റ് ചെയ്തത്

Swiggy Instamart Gold: സെക്യൂരിറ്റി ഗാർഡും ലോക്കറും; ഇൻസ്റ്റാമാർട്ടിൽ സ്വർണം ഡെലിവറി ചെയ്ത് സ്വിഗ്ഗി
Swiggy Instamart Gold DeliveryImage Credit source: Screen Grab
arun-nair
Arun Nair | Published: 06 May 2025 16:49 PM

സ്വർണവില റോക്കറ്റ് വിട്ടതു പോലെ മുകളിലേക്ക് പോവുകയാണ്. അതിനിടയിൽ മോഷ്ടാക്കളുടെ ഭീതിയും വർധിക്കുന്നുണ്ട്. ഇതിനിടയിലാണ് സ്വിഗ്ഗി പങ്കുവെച്ചൊരു വീഡിയോ വൈറലായത്. സ്വർണം ഡെലിവറി ചെയ്യാൻ പോകുന്ന സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവും പിന്നിൽ ബാറ്റണും മിനി ലോക്കറും പിടിച്ച് സുരക്ഷ ഒരുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു വീഡിയോയിൽ. നഗരങ്ങളിലുടനീളം ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കുന്ന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇൻസ്റ്റാമാർട്ട് ടീ-ഷർട്ട് ധരിച്ച ഡെലിവറി ഏജൻ്റാണ് ബൈക്കോടിച്ചിരുന്നത്. ശരിക്കും എന്താണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ സംഭവിക്കുന്നത് എന്നായിരുന്നു വീഡിയോ പങ്കു വെച്ച് ഒരു ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ ചോദിച്ചത്.

എന്നാൽ യഥാർത്ഥ സ്വർണം ഡെലിവറി ചെയ്യാൻ യഥാർത്ഥ സെക്യൂരിറ്റി തന്നെ വേണമെന്നായിരുന്നു വീഡിയോയുടെ മറുപടിയായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കമൻ്റ് ചെയ്തത്.സ്വർണ്ണം, വെള്ളി നാണയങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിനായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് അടുത്തിടെ കല്യാൺ ജ്വല്ലേഴ്സുമായി ചേർന്ന് പുതിയ സ്കീം പ്രഖ്യാപിച്ചിരുന്നു. 0.5 മുതൽ 1 ഗ്രാം വരെ സ്വർണ്ണവും 5 മുതൽ 20 ഗ്രാം വരെ വെള്ളിയും തൂക്കമുള്ള നാണയങ്ങൾ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത.

അതേസമയം ഒരിടവേളക്ക് ശേഷം സ്വർണ്ണ വിലയിൽ 2000 രൂപയാണ് ചൊവ്വാഴ്ച കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് നിലവിൽ 72,200 രൂപയാണ് ഇപ്പോഴത്തെ വിപണി വില. അതേസമയം ഒരു ഗ്രാം സ്വർണ്ണത്തിനാകട്ടെ ഇനിമുതൽ 9025 രൂപയാണ് വിപണി വില. കല്യാണ സീസൺ കൂടി ആയതോടെ തുടർച്ചയായുള്ള സ്വർണ്ണ വിലയിലെ ചാഞ്ചാട്ടം ഉപഭോക്താക്കൾക്കും കടുത്ത ആശങ്കയുണ്ടാക്കുന്നു.