Tata Sons CEO: കർഷകന്റെ മകൻ, മാസം പത്ത് കോടിയിലധികം ശമ്പളം; ടാറ്റ സൺസ് സിഇഒ സമ്പാ​ദിക്കുന്നത്….

Tata Sons CEO N Chandrasekaran: ആരാണ് എൻ ചന്ദ്രശേഖരൻ, ഒരു കർഷകന്റെ മകൻ എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നിന്റെ തലപ്പത്തെത്തിയത് ? അറിയാം....

Tata Sons CEO: കർഷകന്റെ മകൻ, മാസം പത്ത് കോടിയിലധികം ശമ്പളം; ടാറ്റ സൺസ് സിഇഒ സമ്പാ​ദിക്കുന്നത്....

N Chandrasekaran

Published: 

17 Aug 2025 22:37 PM

ടാറ്റാ സൺസിന്റെ സിഇഒ, നടരാജൻ ചന്ദ്രശേഖരൻ എന്ന എൻ. ചന്ദ്രശേഖരന്റെ ജീവിതം ഏറെ പ്രചോദനാന്മകമാണ്. കർഷകന്റെ മകനായി വളർന്ന അദ്ദേഹത്തിന് ഇന്ന് മുകേഷ് അംബാനിയുടെ ആന്റിലിയയ്ക്ക് തൊട്ടടുത്തുള്ള സൗത്ത് മുംബൈയിൽ ഏകദേശം 100 കോടി രൂപയുടെ ഒരു ഡ്യൂപ്ലെക്സ് സ്വന്തമായിട്ടുണ്ട്. ആരാണ് എൻ ചന്ദ്രശേഖരൻ, ഒരു കർഷകന്റെ മകൻ എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നിന്റെ തലപ്പത്തെത്തിയത് ? അറിയാം….

എൻ. ചന്ദ്രശേഖരൻ ആരാണ്?

1963-ൽ തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ ഒരു ചെറിയ പട്ടണമായ മോഹനൂരിൽ ഒരു സാധാ കർഷക കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. വിതയ്ക്കലിന്റെയും വിളവെടുപ്പിന്റെയും താളത്തിലേക്ക് ജീവിതം നീങ്ങിയെങ്കിലും ചെറുപ്പക്കാരനായ ചന്ദ്രയുടെ കണ്ണുകൾ നെൽവയലുകൾക്ക് അപ്പുറമായിരുന്നു.

സാങ്കേതികവിദ്യയിൽ താൽപര്യം പ്രകടിപ്പിച്ച ചന്ദ്രശേഖരൻ തിരുച്ചിറപ്പള്ളിയിലെ ആർ.ഇ.സിയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ ബിരുദാനന്തര ബിരുദം നേടി.
1987-ൽ ചന്ദ്ര ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ഇന്റേൺ ആയി ചേർന്നു.
2007 ആയപ്പോഴേക്കും അദ്ദേഹം സിഒഒ ആയി.

ALSO READ: തമിഴ്നാട്ടിലെ പട്ടണത്തിൽ നിന്ന് കോടീശ്വരന്മാരുടെ പട്ടികയിലേക്ക്; ‘ഗൂഗിൾ സിഇഒ’യുടെ ശമ്പളം എത്രയെന്ന് അറിയാമോ?

200ൽ ടാറ്റ കമ്പനിയിൽ ഈ സ്ഥാനം വഹിച്ച ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ആയി അദ്ദേഹം മാറി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ടിസിഎസ് വളരുകയും ലോകത്തിലെ ഐടി ഭീമന്മാർക്കിടയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.2017 നും 2022 നും ഇടയിൽ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 6.37 ലക്ഷം കോടി രൂപയിൽ നിന്ന് 9.44 ലക്ഷം കോടി രൂപയായി ഉയർന്നു.

എൻ. ചന്ദ്രശേഖരന്റെ സമ്പാദ്യം

2019 ൽ ചന്ദ്രയുടെ പ്രതിഫലം 65 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തോടെ അത് 109 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തിൽ, അദ്ദേഹം 135.3 കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിഭാഗവും ടാറ്റ സൺസിന്റെ ലാഭത്തിന്റെ കമ്മീഷനിൽ നിന്നാണ്. 2022-ൽ, സൗത്ത് മുംബൈയിലെ പ്ലഷ് 33 സൗത്ത് കെട്ടിടത്തിൽ 98 കോടി രൂപയുടെ (മാജിക്ബ്രിക്സ്, ജിക്യു പ്രകാരം) ഒരു ഡ്യൂപ്ലെക്സ് അദ്ദേഹം വാങ്ങി. റിപ്പോർട്ടുകൾ പ്രകാരം എൻ. ചന്ദ്രശേഖരന്റെ ആസ്തി ഏകദേശം 100 മില്യൺ യുഎസ് ഡോളർ (ഏകദേശം 855 കോടി രൂപ) ആണ്.  അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 15 കോടി രൂപയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്