Viral Career Story: 7.4 ലക്ഷം രൂപ ശമ്പളത്തിൽ നിന്ന് 60 ലക്ഷം രൂപയിലേക്ക് ടെക്കിയുടെ ചാട്ടം! സോഷ്യൽ മീഡിയയിൽ പ്രചോദനമായി കഥ

Viral Career Story: Reddit പ്ലാറ്റ്ഫോമിൽ അദ്ദേഹം തന്റെ കരിയർ സ്റ്റോറി പങ്കുവെച്ചതോടെ ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു സർവീസ് അധിഷ്ഠിത കമ്പനിയിൽ ലഭിച്ചത് വെറും 7.4 ലക്ഷം രൂപ മാത്രമായിരുന്നു

Viral Career Story: 7.4 ലക്ഷം രൂപ ശമ്പളത്തിൽ നിന്ന് 60 ലക്ഷം രൂപയിലേക്ക് ടെക്കിയുടെ ചാട്ടം! സോഷ്യൽ മീഡിയയിൽ പ്രചോദനമായി കഥ

Tech Job

Published: 

18 Nov 2025 14:27 PM

വളരെ തുച്ഛമായ ശമ്പളത്തിൽ നിന്നും ടെക് ലോകത്തു പ്രവേശിച്ച് പിന്നീട് സ്വന്തം പ്രയത്നത്തിലൂടെ വലിയ ശമ്പളത്തിൽ ജോലി ചെയ്യുകയാണ് ഒരു യുവാവ്. ഈ ടെക്കിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ആഗോള ടെക് ഭീമനായ ആമസോണിൽ 60 ലക്ഷം രൂപ വാർഷിക പാക്കേജിലാണ് ഈ യുവാവ് ഇപ്പോൾ ജോലി ചെയ്യുന്നത്. Reddit പ്ലാറ്റ്ഫോമിൽ അദ്ദേഹം തന്റെ കരിയർ സ്റ്റോറി പങ്കുവെച്ചതോടെ ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു സർവീസ് അധിഷ്ഠിത കമ്പനിയിൽ ലഭിച്ചത് വെറും 7.4 ലക്ഷം രൂപ മാത്രമായിരുന്നു. വാർഷിക ശമ്പളമായി ഈ തുക ലഭിച്ചിരുന്ന യുവാവാണ് ഒറ്റയടിക്ക് 60 ലക്ഷം വാർഷിക ശമ്പളത്തിലേക്ക് കുതിച്ചിരിക്കുന്നത്.

തുടർച്ചയായ വളർച്ചയിലും സ്വയം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടും ആണ് തനിക്ക് ഇത് സാധ്യമായത് എന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് കാലത്തെ വെല്ലുവിളികളെ അവസരമാക്കി മാറ്റി ഡാറ്റ സ്ട്രക്ചറുകളിലും ആൽഗോരിതങ്ങളിലും മറ്റ് സാങ്കേതിക വിദ്യകളിലും ആഴമായ പഠനം നടത്തിയിലൂടെയാണ് ഈ യുവാവ് ഇത് സാധ്യമാക്കി എടുത്തത്. അപ്രതീക്ഷിതമായാണ് തനിക്ക് ആമസോണിൽ നിന്നും ഒരു കോൾ വരുന്നതെന്നും തുടർന്ന് നടത്തിയ കടുപ്പമേറിയ അഭിമുഖ റൗണ്ടുകൾക്ക് ശേഷമാണ് താൻ 60 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഈ ജോലി പ്രവേശിച്ചതെന്നും യുവാവ്.

ഇതിലൂടെ തന്നെ ശമ്പളം മാത്രമല്ല ഉയർന്നത്. ഒരു വ്യക്തി എന്ന നിലയ്ക്ക് താൻ സ്വയംവളർന്നു. തനിക്കിപ്പോൾ നല്ല ശരീരം ഉണ്ട് നല്ല ധർമ്മബോധം ഉണ്ട് മുമ്പ് തനിക്ക് ഇല്ലാത്ത തരത്തിലുള്ള ആകർഷകമായ ഒരു വ്യക്തിത്വമുണ്ട്. ജീവിതം നമുക്ക് അവസരങ്ങൾ തരും. തന്റെ അവസരത്തിനു വേണ്ടി താൻ കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. മുൻനിര സ്ഥാപനങ്ങളുടെ പിൻബലം ഇല്ലാതെയും ലക്ഷ്യബോധത്തോടെയും പരിശ്രമിക്കുകയാണെങ്കിൽ ആർക്കും ജീവിതത്തിൽ വലിയ വിജയം നേടാൻ സാധിക്കും എന്നാണ് ഈ ടെക്കിയുടെ ജീവിതകഥ നമ്മളെ പഠിപ്പിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും