AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Joint Account: ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ പോകുകയാണോ? 5 നിയമങ്ങള്‍ ബാധകമാണ്‌

Opening Joint Account Rules: രാജ്യത്തെ ഓരോ ബാങ്കും ജോയിന്റ് അക്കൗണ്ടുകള്‍ക്ക് വ്യത്യസ്ത നിയമമാണ് പിന്തുടരുന്നത്. പലപ്പോഴും തെറ്റായ ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നത് ഭാവിയില്‍ തര്‍ക്കങ്ങളിലേക്കും നികുതി പ്രശ്‌നങ്ങളിലേക്കും ഉള്‍പ്പെടെ നിങ്ങളെ എത്തിക്കുന്നു.

Joint Account: ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ പോകുകയാണോ? 5 നിയമങ്ങള്‍ ബാധകമാണ്‌
പ്രതീകാത്മക ചിത്രം Image Credit source: Maki Nakamura/Getty Images
shiji-mk
Shiji M K | Published: 23 Nov 2025 10:00 AM

രണ്ടോ അതിലധികമോ ആളുകള്‍ക്ക് ഒരുമിച്ച് ഒരേ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ജോയിന്റ് അക്കൗണ്ട്. വരുമാനം സംയോജിപ്പിക്കുക, ബില്ലുകള്‍ അടയ്ക്കുക, അടിയന്തര ഫണ്ട് ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പലരും ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്നത്. ദമ്പതികള്‍, പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളോടൊപ്പം തുടങ്ങി ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം.

എന്നാല്‍ രാജ്യത്തെ ഓരോ ബാങ്കും ജോയിന്റ് അക്കൗണ്ടുകള്‍ക്ക് വ്യത്യസ്ത നിയമമാണ് പിന്തുടരുന്നത്. പലപ്പോഴും തെറ്റായ ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നത് ഭാവിയില്‍ തര്‍ക്കങ്ങളിലേക്കും നികുതി പ്രശ്‌നങ്ങളിലേക്കും ഉള്‍പ്പെടെ നിങ്ങളെ എത്തിക്കുന്നു. അതിനാല്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മനസിലാക്കേണ്ട 5 നിയമങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കൂ.

ഓപ്ഷനുകള്‍ അറിയാം

ഇന്ത്യയിലെ ബാങ്കുകളില്‍ ജോയിന്റ് അക്കൗണ്ടുകള്‍ക്ക് മൂന്ന് പ്രവര്‍ത്തന രീതികളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. സര്‍വൈവര്‍, ജോയിന്റ്, ഫോര്‍മര്‍ എന്നിങ്ങനെയാണത്. ഫോര്‍മര്‍ അല്ലെങ്കില്‍ സര്‍വൈവര്‍ അക്കൗണ്ട് ഉടമകള്‍ക്ക് പരസ്പര അനുമതിയില്ലാതെ ഫണ്ട് പിന്‍വലിക്കാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ സാധിക്കും. എന്നാല്‍ ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഓരോ ഇടപാടിനും എല്ലാരുടെയും ഒപ്പ് ആവശ്യമാണ്.

നോമിനിയെ ചേര്‍ക്കാം

ജോയിന്റ് അക്കൗണ്ടിലുള്ളവരില്‍ ഒരാളുടെ മരണശേഷം അവകാശമെല്ലാം മറ്റേയാള്‍ക്ക് ലഭിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കില്ല. അക്കൗണ്ട് ഉടമകള്‍ രണ്ടുപേരും മരണപ്പെടുകയും ജീവിച്ചിരിക്കുന്ന ഉടമയ്ക്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന ഘട്ടത്തിലാണ് നോമിനിയുടെ പ്രാധാന്യം നിങ്ങളറിയുന്നത്.

നികുതിയുടെ പ്രവര്‍ത്തനം

ജോയിന്റ് അക്കൗണ്ടില്‍ ആരുടെ പേരാണ് ആദ്യം വരുന്നതെന്ന കാര്യമല്ല നികുതിയില്‍ പരിഗണിക്കുന്നത്. ആരാണ് പണം സമ്പാദിച്ചതെന്നും നിക്ഷേപിച്ചതെന്നും അടിസ്ഥാനമാക്കി നികുതികള്‍ നിശ്ചയിക്കുന്നു. ഒരാള്‍ മറ്റൊരാള്‍ നിക്ഷേപിച്ച ഫണ്ട് പിന്‍വലിച്ചാലും, നിക്ഷേപിച്ച വ്യക്തിയാണ് നികുതി നല്‍കേണ്ടത്.

Also Read: Bank Cheques: ബാങ്ക് ചെക്കിന്റെ പിന്നിൽ ഒപ്പിടാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….

അടിയന്തര സാഹചര്യങ്ങളില്‍

ജോയിന്റ് അക്കൗണ്ട് ഉടമകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിക്കും. പ്രശ്‌നം പരിഹരിക്കും വരെ ആര്‍ക്കും പണം പിന്‍വലിക്കാനാകില്ല. ഒരു ഉടമയുടെ മരണ ശേഷം, അക്കൗണ്ടിലേക്കുള്ള ആക്‌സസ് തിരഞ്ഞെടുത്ത പ്രവര്‍ത്തന രീതിയെ ആശ്രയിച്ചിരിക്കുന്നു. നിയമപരമായ രേഖകള്‍ സമര്‍പ്പിക്കുന്നത് വരെ ജോയിന്റ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തന്നെയായിരിക്കും.

ജോയിന്റ് അക്കൗണ്ട് നിയമങ്ങള്‍

നിങ്ങള്‍ക്ക് ജോയിന്റ് അക്കൗണ്ട് അല്ലെങ്കില്‍ സര്‍വൈവര്‍ അക്കൗണ്ടില്‍ നിന്ന് എപ്പോഴും വേണമെങ്കിലും പിന്മാറാനും നോമിനികളെ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. എന്നാല്‍ ഇതിനുള്ള അപേക്ഷയില്‍ എല്ലാ ഉടമകളും ഒപ്പുവെക്കണം. ചില ബാങ്കുകള്‍ക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പിക്കുകയും വേണ്ടിവരാം.