AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ജീവനക്കാർക്ക് പുത്തൻ എസ്‌യുവി ; ശമ്പളത്തിലും വൻ വർധന, ചെന്നൈയിലെ കമ്പനി ഞെട്ടിച്ചു

ആരംഭം മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന 25 ജീവനക്കാർക്കാണ് കമ്പനി ഹ്യൂണ്ടായ് ക്രെറ്റ സമ്മാനമായി നൽകിയത്. ചെന്നൈയിലെ വേൾഡ് ട്രേഡ് സെൻ്ററിലുള്ള കമ്പനിയുടെ ഓഫീസിൽ വെച്ചായിരുന്നു പരിപാടികൾ

Viral News: ജീവനക്കാർക്ക് പുത്തൻ എസ്‌യുവി ; ശമ്പളത്തിലും വൻ വർധന, ചെന്നൈയിലെ കമ്പനി ഞെട്ടിച്ചു
Viral News SuvImage Credit source: TV9 Network
arun-nair
Arun Nair | Updated On: 16 Jun 2025 10:57 AM

സ്ഥാപനം വളർത്തിയ ജീവനക്കാർക്ക് സർപ്രൈസ് സമ്മാനം ഒരുക്കിയാണ് ചെന്നൈയിലെ ഒരു ഐടി കമ്പനി അജിലീസിയം. ജീവനക്കാർക്ക് എസ്‌യുവികളാണ് കമ്പനി നൽകിയത്. കമ്പനിയുടെ 10 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായായിരുന്നു സമ്മാനം. വാർത്ത വൈറലായതോടെ സോഷ്യൽ മീഡിയയിലും സംഭവം ചർച്ചയായിട്ടുണ്ട്.

സമ്മാനം ഒരു സർപ്രൈസ്

ആരംഭം മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന 25 ജീവനക്കാർക്കാണ് കമ്പനി ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവികൾ സമ്മാനമായി നൽകിയത്. ചെന്നൈയിലെ വേൾഡ് ട്രേഡ് സെൻ്ററിലുള്ള കമ്പനിയുടെ ഓഫീസിൽ വെച്ചായിരുന്നു പരിപാടികൾ. 500-ലധികം ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായിരുന്നു . സമ്മാനം ഒരു സർപ്രൈസായി സൂക്ഷിച്ചായിരുന്നു പരിപാടി. എല്ലാ ജീവനക്കാരുടെയും പ്രകടനത്തെ അടിസ്ഥാനമാക്കി കമ്പനി ശമ്പള വർദ്ധനയും നൽകിയിട്ടുണ്ട്.

ഞങ്ങളുടെ 10 വർഷത്തെ യാത്ര

ഞങ്ങളുടെ 10 വർഷത്തെ യാത്ര ഞങ്ങൾ ആഘോഷിച്ചുവെന്നാണ് കമ്പനി ലിങ്ക്ഡ്-ഇന്നിൽ പങ്ക് വെച്ചത്.10 വർഷമായി ഞങ്ങളോടൊപ്പം പ്രവർത്തിച്ച ജീവനക്കാരെ ഞങ്ങൾ ആദരിച്ചു. അവർക്ക് എസ്‌യുവികൾ സമ്മാനമായി നൽകി. ഇത് അവരുടെ സേവനത്തിനുള്ള അംഗീകാരം മാത്രമല്ല, ഞങ്ങളുടെ കമ്പനിയുടെ സംസ്കാരത്തിൻ്റെ പ്രതീകം കൂടിയാണ്. സഹപ്രവർത്തകർ അവരുടെ പുതിയ കാറുകളിൽ പോയപ്പോൾ, അവർ കമ്പനിയിൽ നേരിട്ട വെല്ലുവിളികളും ചെലവഴിച്ച നിമിഷങ്ങളും ഓർമ്മിച്ചു.

കമ്പനിയുടെ സിഇഒ പറഞ്ഞത്

ഇത് ഞങ്ങളുടെ നന്ദിയുടെ ഒരു ചെറിയ അടയാളമാണ്.” ചില കമ്പനികൾ അവരുടെ ജീവനക്കാരെ വെറും യന്ത്രങ്ങളായാണ് കണക്കാക്കുന്നത്. ഞങ്ങൾ അവരെ ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമായി കണക്കാക്കുന്നു. അജിലിസിയത്തിന്റെ ഈ ചുവടുവയ്പ്പ് ഓരോ ജീവനക്കാരനും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.