Indian Passport: പാസ്‌പോര്‍ട്ട് വേണ്ടേ? അപേക്ഷിക്കേണ്ടത് ഇങ്ങനെ; ഇത്രയും രൂപ കയ്യില്‍ വേണം
How To Apply For Passport: വിദേശ യാത്ര നടത്താന്‍ പോകുന്നവര്‍ അതിനാല്‍ തന്നെ ആദ്യം പാസ്‌പോര്‍ട്ട് എടുക്കുന്നു. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്ന് പാസ്‌പോര്‍ട്ട് എടുക്കുന്നത് എത്ര വിഷയമല്ല. പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്നതും പുതുക്കുന്നതുമെല്ലാം നമുക്ക് സ്വയം ചെയ്യാവുന്നതേ ഉള്ളൂ.
നമ്മുടെ രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ തീര്‍ച്ചയായും പാസ്‌പോര്‍ട്ട് ആവശ്യമാണ്. വിദേശ യാത്ര നടത്താന്‍ പോകുന്നവര്‍ അതിനാല്‍ തന്നെ ആദ്യം പാസ്‌പോര്‍ട്ട് എടുക്കുന്നു. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്ന് പാസ്‌പോര്‍ട്ട് എടുക്കുന്നത് എത്ര വിഷയമല്ല. പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്നതും പുതുക്കുന്നതുമെല്ലാം നമുക്ക് സ്വയം ചെയ്യാവുന്നതേ ഉള്ളൂ.
പാസ്‌പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടലില്‍ കയറാം.
പോര്‍ട്ടലില്‍ പ്രവേശിച്ച് ന്യൂ യൂസര്‍ രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക.
പേര്, ജനന തീയതി, ഇമെയില്‍ ഐഡി എന്നിവ കൊടുത്ത് രജിസ്റ്റര്‍ ചെയ്യുക.
passportindia.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
ശേഷം നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത പാസ്‌പോര്‍ട്ട് ഓഫീസ് തിരഞ്ഞെടുക്കാം.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിന് ശേഷം നിങ്ങളുടെ മെയ്‌ലിലേക്ക് ഒരു ലിങ്ക് വരും. അത് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.
ലോഗിന്‍ ചെയ്യാം
ലോഗിന്‍ ചെയ്തതിന് ശേഷം അപ്ലൈ ഫോര്‍ ഫ്രഷ് പാസ്‌പോര്‍ട്ട്/റി ഇഷ്യൂ ഫോര്‍ പാസ്‌പോര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക.
വ്യക്തി വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍, മേല്‍വിലാസം എന്നിവ കൊടുക്കാം.
സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് നല്‍കിയിരിക്കുന്ന വിവരങ്ങളൊക്കെ ശരിയാണോ എന്ന് പരിശോധിക്കണം.




അപേക്ഷ ഫീസ്
സബ്മിറ്റ് ചെയ്തതിന് ശേഷം പേ ആന്‍ഡ് ഷെഡ്യൂള്‍ പേയ്‌മെന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തിരഞ്ഞെടുക്കാം.
ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ എന്നിവയില്‍ ഏത് ഉപയോഗിച്ചും നിങ്ങള്‍ക്ക് പണം അടയ്ക്കാം.
ശേഷം നിങ്ങളുടെ അപ്പോയിന്റ്‌മെന്റിന് അനുയോജ്യമായ തീയതി തിരഞ്ഞെടുക്കാം.
അപ്പോയിന്റ്‌മെന്റ് ഉറപ്പായാല്‍ ആപ്ലിക്കേഷന്‍ രസീത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
Also Read: ETF: എന്താണ് ഇടിഎഫുകൾ? നിക്ഷേപിക്കുന്നത് കൊണ്ട് നേട്ടമുണ്ടാകുമോ?
ചെലവ് എത്ര
18 വയസിന് മുകളിലുള്ള ആളുകള്‍ക്ക് 36 പേജുള്ള പാസ്‌പോര്‍ട്ടിന് 1,500 രൂപയാണ് ചെലവ് വരുന്നത്. തത്കാല്‍ ആയി അപേക്ഷിക്കുകയാണെങ്കില്‍ ഇത് 3,500 രൂപയാകും. 60 പേജുള്ള ബുക്ലെറ്റിന് 2,000 രൂപയും തത്കാലിന് 4,000 രൂപയും ആകും.
18 വയസിന് താഴെയുള്ളവര്‍ക്ക് 36 പേജുള്ള പാസ്‌പോര്‍ട്ടിന് 1,000 രൂപയും താത്കാലിന് 3,000 രൂപയുമാണ് ചെലവ് വരുന്നത്.