Unclaimed Bank Deposits: അവകാശികളില്ല, ബാങ്കുകളിൽ 67,004 കോടി; പൂർവ്വികരുടെ നിക്ഷേപമുണ്ടോയെന്ന് അറിയണോ?

Unclaimed Bank Deposits: പണത്തിന്റെ അവകാശികളെ കണ്ടെത്താനും, പണം തിരികെ നൽകാനും സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ UDGAM എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.

Unclaimed Bank Deposits: അവകാശികളില്ല, ബാങ്കുകളിൽ 67,004 കോടി; പൂർവ്വികരുടെ നിക്ഷേപമുണ്ടോയെന്ന് അറിയണോ?

പ്രതീകാത്മക ചിത്രം

Updated On: 

03 Dec 2025 08:42 AM

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപയെന്ന് കണക്ക്. പൊതുമേഖലാ ബാങ്കുകളിൽ 58,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 8673 കോടി രൂപയുമാണുള്ളത്. എസ്ബിഐയിലാണ് കൂടുതൽ തുകയുള്ളത്, 19,330 കോടി. പഞ്ചാബ് നാഷണൽ ബാങ്കിൽ 6911 കോടിയും കനറാ ബാങ്കിൽ 6278 കോടി രൂപയുമാണ് കെട്ടിക്കിടക്കുന്നത്.

അതേസമയം, ഈ പണത്തിന്റെ അവകാശികളെ കണ്ടെത്താനും, പണം തിരികെ നൽകാനും സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ UDGAM എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ പൂർവ്വീകരുടെ മറ്റും നിക്ഷേപങ്ങളുണ്ടോ എന്ന് തിരയാവുന്നതാണ്.

ALSO READ: അഞ്ച് വര്‍ഷത്തിനുള്ളില്‍ മകളുടെ വിവാഹം; 20 ലക്ഷത്തിനായി എസ്‌ഐപി നിക്ഷേപം ധാരാളം

മറന്നുപോയ ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, ഓഹരികൾ എന്നിവയിൽ നിന്നുള്ള പണം കണ്ടെത്താനും വീണ്ടെടുക്കാനും ഈ പോർട്ടലിലൂടെ സാധിക്കും. ഇതിനായി പോർട്ടലിൽ പ്രവേശിച്ച്  പേര്, മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. വിവരങ്ങളെല്ലാം പൊരുത്തപ്പെടുന്നുണ്ടെങ്കിൽ പണം തിരികെ അവകാശപ്പെടാവുന്നതാണ്.

 

അവകാശികളില്ലാത്ത പണത്തിന് എന്ത് സംഭവിക്കും?

 

അവകാശികൾ വരാത്ത പണം 10 വർഷത്തിന് ശേഷം റിസർവ് ബാങ്കിന്റെ DEA ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബാങ്ക് നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ ഫണ്ടിലേക്ക് മാറ്റും. എന്നാലും, യഥാർത്ഥ ഉടമയ്‌ക്കോ നിയമപരമായ അനന്തരാവകാശികൾക്കോ അതേ ബാങ്കിൽ പോയി മുഴുവൻ തുകയും ക്ലെയിം ചെയ്യാവുന്നതാണ്. ഇത്തരം ക്ലെയിമുകൾക്ക് സമയപരിധിയില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും