AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: അഞ്ച് വര്‍ഷത്തിനുള്ളില്‍ മകളുടെ വിവാഹം; 20 ലക്ഷത്തിനായി എസ്‌ഐപി നിക്ഷേപം ധാരാളം

Long-Term Investment for Wedding: ആരോടും കടം വാങ്ങാതെ വീട് പണയം വെക്കാതെ എങ്ങനെ പെണ്‍കുട്ടിയെ വിവാഹം നടത്താമെന്ന് ആലോചനയിലാണ് നിങ്ങളെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയില്‍ ഒരു കൈ നോക്കാവുന്നതാണ്.

SIP: അഞ്ച് വര്‍ഷത്തിനുള്ളില്‍ മകളുടെ വിവാഹം; 20 ലക്ഷത്തിനായി എസ്‌ഐപി നിക്ഷേപം ധാരാളം
പ്രതീകാത്മക ചിത്രം Image Credit source: Maskot/Getty Images
shiji-mk
Shiji M K | Updated On: 01 Dec 2025 10:30 AM

ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പെണ്‍മക്കളുടെ വിവാഹം എന്നത്. ഇന്നത്തെ കാലത്ത് 10 പവന്‍ സ്വര്‍ണം പോലും സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് നല്‍കാനാകുന്നില്ല. സ്വര്‍ണമില്ലെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചെലവുകള്‍ക്കായി പണം കണ്ടെത്തുന്നതും അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

ആരോടും കടം വാങ്ങാതെ വീട് പണയം വെക്കാതെ എങ്ങനെ പെണ്‍കുട്ടിയെ വിവാഹം നടത്താമെന്ന് ആലോചനയിലാണ് നിങ്ങളെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയില്‍ ഒരു കൈ നോക്കാവുന്നതാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പോലൊരു വലിയ തുക സമാഹരിക്കുന്നതിന് ഏറ്റവും കാര്യക്ഷമമായ മാര്‍ഗങ്ങളിലൊന്നാണ് എസ്‌ഐപി.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ നിക്ഷേപകരെ ചെറിയ തുകകളിലൂടെ മികച്ച സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു. കോമ്പൗണ്ടിങ്ങിന്റെയും റുപ്പീ കോസ്റ്റ് ആവറേജിങ്ങിന്റെയും ശക്തിയാണ് ഇവിടെ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം രൂപ സമാഹരിക്കാന്‍, നിങ്ങള്‍ എത്ര രൂപ പ്രതിമാസം നിക്ഷേപിക്കണമെന്ന് ചുവടെ നല്‍കിയിരിക്കുന്നു.

  • ലക്ഷ്യം- 20 ലക്ഷം രൂപ
  • കാലാവധി- അഞ്ച് വര്‍ഷം
  • പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം- 12 ശതമാനം
  • പ്രതിമാസ എസ്‌ഐപി- ഏകദേശം 24,300 രൂപ

ഇതൊരു ഏകദേശ കണക്ക് മാത്രമാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനം മാറുമ്പോള്‍ മൂലധന നേട്ടത്തിലും മാറ്റം സംഭവിക്കും.

Also Read: SIP: 25 ലക്ഷമല്ലേ ആ പോയത്! 1 വര്‍ഷം കൊണ്ട് എസ്‌ഐപി നിര്‍ത്തിയാലുള്ള ചെലവ് അറിഞ്ഞോളൂ

ഏതെല്ലാം ഫണ്ടുകള്‍ തിരഞ്ഞെടുക്കാം?

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍– ഉയര്‍ന്ന വരുമാനം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഫണ്ടാണിത്.

ഹൈബ്രിഡ് ഫണ്ടുകള്‍– സുരക്ഷയ്ക്കും വരുമാനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഫണ്ടാണിത്. ഈ ഫണ്ടുകള്‍ ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപം നടത്തുന്നു.

ഡെറ്റ് ഫണ്ടുകള്‍– വിപണിയിലെ അസ്ഥിരതയെ ചെറുക്കാന്‍ നിങ്ങളെ ഡെറ്റ് ഫണ്ടുകള്‍ സഹായിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.