Welfare Pension: ടെന്‍ഷന്‍ വേണ്ട പെന്‍ഷന്‍ വരുന്നു; ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാം
Kerala Pension Distribution Date: 8.46 ലക്ഷം പേര്‍ക്കായുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവംബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,000 രൂപ എന്ന പെന്‍ഷന്‍ ഉള്‍പ്പെടെ 3,600 രൂപയാണ് ഒരാളുടെ കയ്യിലേക്ക് എത്തുക.
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമ്മാനമായി ക്ഷേമപെന്‍ഷന്‍ എത്തുന്നു. ക്രിസ്മസും ന്യൂയറും പ്രമാണിച്ച് ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2,000 രൂപയാണ് ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുക. അതിനായി 1,045 കോടി രൂപ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അനുവദിച്ചു.
ഡിസംബര്‍ 15 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും, ബാക്കിയുള്ളവരുടെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി കൈമാറും.
8.46 ലക്ഷം പേര്‍ക്കായുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവംബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,000 രൂപ എന്ന പെന്‍ഷന്‍ ഉള്‍പ്പെടെ 3,600 രൂപയാണ് ഒരാളുടെ കയ്യിലേക്ക് എത്തുക. നേരത്തെ ഉണ്ടായിരുന്ന കുടിശികയുടെ അവസാന ഗഡുവായ 1,600 രൂപയും ചേര്‍ത്താണ് 3,600 രൂപ വിതരണം ചെയ്യുന്നത്.




Also Read: EPF Contributions: പിഎഫ് വിഹിതം അക്കൗണ്ടിൽ കാണിക്കുന്നില്ലേ? കാരണമിത്…
അതേസമയം, 600 രൂപയില്‍ നിന്ന് 2,000 രൂപയാക്കി പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചത് പിണറായി സര്‍ക്കാരിന്റെ നേട്ടമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 100 രൂപ വര്‍ധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെന്‍ഷന്‍ പിണറായി സര്‍ക്കാര്‍ കാലത്ത് 1,600 ലേക്കും പിന്നീടിപ്പോള്‍ 2,000 രൂപയിലേക്കുമാണ് ഉയര്‍ന്നത്.