Health Insurance: ഇന്‍ഷുറന്‍സിന് സീറോ ജിഎസ്ടി എന്നാലെന്ത്? മറഞ്ഞിരിക്കുന്ന ചെലവുകളും ഒരുപാടുണ്ട്
Zero GST on Insurance: ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജിഎസ്ടി ഭാരമില്ല. ഈ തീരുമാനം നല്‍കുന്ന ലാഭത്തെ കുറിച്ച് വിശദീകരിക്കുകയാണ് ചോയ്‌സ് ഇന്‍ഷുറന്‍സ് ബ്രോക്കിങിന്റെ ഡയറക്ടര്‍ സുമിത് ബജാജ്.
ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കുള്ള ചെലവുകള്‍ രാജ്യത്ത് 2025 സെപ്റ്റംബറോടെ കുറഞ്ഞു. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ 18 ശതമാനം ജിഎസ്ടിയായിരുന്നു ഈടാക്കിയിരുന്നത്. സെപ്റ്റംബറിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് പിന്നാലെ വന്ന മാറ്റങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും പകര്‍ന്നത് വലിയ ആശ്വാസം.
സീറോ ജിഎസ്ടി
ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജിഎസ്ടി ഭാരമില്ല. ഈ തീരുമാനം നല്‍കുന്ന ലാഭത്തെ കുറിച്ച് വിശദീകരിക്കുകയാണ് ചോയ്‌സ് ഇന്‍ഷുറന്‍സ് ബ്രോക്കിങിന്റെ ഡയറക്ടര്‍ സുമിത് ബജാജ്.
സെപ്റ്റംബര്‍ 22, 2025 മുതല്‍ എല്ലാ വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെയും ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഇതിനര്‍ത്ഥം ചെറിയ പ്രീമിയത്തിന്റെ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്ക് ഈടാക്കിയിരുന്ന 18 ശതമാനം നികുതി നല്‍കേണ്ടതില്ല എന്നാണ്. ഇത് പ്രീമിയത്തില്‍ 15 മുതല്‍ 18 ശതമാനം വരെ കുറവാണ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.




എന്നാല്‍ തൊഴിലുടമകള്‍ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഈ ഇളവ് ബാധകമല്ല. കോര്‍പ്പറേറ്റ് ആരോഗ്യ പദ്ധതികളില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ഈ മാറ്റം വഴി പ്രീമിയങ്ങളില്‍ മാറ്റം വരില്ലെന്നും ബജാജ് കൂട്ടിച്ചേര്‍ത്തു.
മറ്റ് ചെലവുകള്‍
ജിഎസ്ടിയില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കിലും ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് മറഞ്ഞിരിക്കുന്ന ഒട്ടേറെ ചാര്‍ജുകളുണ്ടെന്ന് ബജാജ് പറയുന്നു. കമ്മീഷന്‍, മാര്‍ക്കറ്റിങ്, മറ്റുള്ള ചെലവുകള്‍ക്കായി നല്‍കിയിരുന്ന ജിഎസ്ടിയില്‍ കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ജിഎസ്ടി ഇല്ലാതായതോടെ ഈ അനുകൂല്യവും നഷ്ടപ്പെട്ടു.
Also Read: 8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, മൂന്ന് ലക്ഷം രൂപ ഒറ്റയടിക്ക് കൈയ്യിലെത്തും
അതിനാല്‍, ഈ അധികഭാരം ഇന്‍ഷുറര്‍മാര്‍ പൂര്‍ണമായും ഏറ്റെടുക്കില്ല. പലരും ജിഎസ്ടി ഉള്‍പ്പെടെ പേഔട്ടുകള്‍ നടത്തി അവരുടെ കമ്മീഷന്‍ ഘടന ക്രമീകരിക്കുന്നു, ഇത് കമ്പനികളുടെ ചെലവിന്റെ ഒരുഭാഗം വിതരണക്കാര്‍ക്ക് ഫലപ്രദമായി കൈമാറുന്നു.
എന്നാല്‍ ജിഎസ്ടിയുടെ നഷ്ടം നികത്താന്‍ പ്രീമിയങ്ങള്‍ ഉയര്‍ത്തുകയും, മറ്റ് ഫീസുകള്‍ ഈടാക്കുകയും ചെയ്‌തേക്കാമെന്നും അദ്ദേഹം പറയുന്നു. അതേസമയം, കുറഞ്ഞ ചെലവില്‍ മൊത്തത്തിലുള്ള സംരക്ഷണം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൂപ്പര്‍ ടോപ്പ് അപ്പ് പ്ലാനുകളിലേക്ക് മാറുന്നുവെന്നും ബജാജ് പറഞ്ഞു.