Mutual Funds: കോര്‍ ആന്‍ഡ് സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോ എന്ന് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ടില്‍ അങ്ങനെയും ഒന്നുണ്ട്
Mutual Fund Investment Strategy: മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ വ്യാപാരം നടത്തുന്നയാളുകള്‍ രണ്ട് വ്യത്യസ്ത സെറ്റ് പോര്‍ട്ട്‌ഫോളിയോകള്‍ സൃഷ്ടിക്കുന്ന തന്ത്രമാണ് പിന്തുടരേണ്ടത്. കോര്‍, സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോകളാണ് ഇവ.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ഒരുപാടുണ്ടെങ്കിലും പലര്‍ക്കും അവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് കൃത്യമായി അറിയില്ല. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ വ്യാപാരം നടത്തുന്നയാളുകള്‍ രണ്ട് വ്യത്യസ്ത സെറ്റ് പോര്‍ട്ട്‌ഫോളിയോകള്‍ സൃഷ്ടിക്കുന്ന തന്ത്രമാണ് പിന്തുടരേണ്ടത്. കോര്‍, സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോകളാണ് ഇവ. ഈ രണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ക്കും സവിശേഷമായ ലക്ഷ്യങ്ങളുണ്ട്.
കോര്‍, സാറ്റലൈറ്റ് പോര്‍ട്ട് ഫോളിയോകള്‍
കോര്‍ പോര്‍ട്ട്‌ഫോളിയോയില്‍ സാധാരണയായി ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഇടിഎഫുകള്‍ അല്ലെങ്കില്‍ നിഫ്റ്റി50 പോലുള്ള ബെഞ്ച്മാര്‍ക്ക് സൂചികകളെ ട്രാക്ക് ചെയ്യുന്ന ബ്ലൂ ചിപ്പ് സ്റ്റോക്കുകള്‍ പോലുള്ള വൈവിധ്യമാര്‍ന്നതും കുറഞ്ഞ ചെലവിലുള്ളതുമായ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നു. കോര്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് സ്ഥിരത, ദീര്‍ഘകാല വളര്‍ച്ച, വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ കൈകാര്യം ചെയ്യാവുന്ന അപടക സാധ്യത എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം പോര്‍ട്ട്‌ഫോളിയോ ആകെ ആസ്തിയുടെ 60-80 ശതമാനം ഉള്‍ക്കൊള്ളുന്നു. സ്ഥിര വരുമാനം നല്‍കുകയാണ് പ്രധാനലക്ഷ്യം.
സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോയില്‍ ആസ്തികളുടെ ഒരു ഭാഗം ഉയര്‍ന്ന റിസ്‌ക്കുള്ളതും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ സ്‌കീമുകളിലാണ് നിക്ഷേപിക്കുന്നത്. ഇത് വിപണിയിലെ മുന്നേറ്റങ്ങളില്‍ ഉയര്‍ന്ന നേട്ടം നല്‍കിയേക്കാം.




കോര്‍, സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോ തന്ത്രങ്ങള്‍ കൃത്യമായ ആസ്തി വിഹിതത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. കോര്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് അവരുടെ പതിവ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അനുവദിക്കുമ്പോള്‍, സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോ സാമ്പത്തിക വിപണി അവതരിപ്പിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നു.
Also Read: SIP: മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ സമ്പത്ത് വര്‍ധിപ്പിക്കുമോ? പിന്നിലെ സത്യമിതാണ്
കോര്‍ എന്നത് ഇക്വിറ്റികള്‍, കടം മറ്റ് അനുയോജ്യമായ ആസ്തി വിഹിതങ്ങള്‍ എന്നിവയിലുടനീളം സ്ഥിരതയുള്ളതും വൈവിധ്യമുള്ളതുമായി ആസ്തികള്‍ നിര്‍മിക്കുന്നു. കോര്‍ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായി ലാര്‍ജ് ക്യാപ് ഫണ്ടുകളിലും ഇന്‍ഡെക്‌സ് ഫണ്ടുകളിലും സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോയില്‍ മിഡ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളിലും ഫണ്ടുകളിലും നിക്ഷേപകര്‍ പണം നിക്ഷേപിക്കണം.