SIP: സമയം വിഷയമാണ്! എപ്പോള്‍ വേണം എസ്‌ഐപിയില്‍ നിക്ഷേപം നടത്താന്‍?
Best Time for SIP: ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള അനുയോജ്യമായ സമയം കണ്ടെത്തുന്നത് അസാധ്യമാണ്. യഥാര്‍ഥത്തില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വിപണിയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണോ അല്ലെങ്കില്‍ താഴ്ന്ന ഘട്ടത്തിലാണോ ആരംഭിക്കേണ്ടത്?
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ ഇന്ന് ധാരാളമാണ്. കഴിഞ്ഞ കുറച്ചുനാളുകളിലായി മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ ഇന്ത്യക്കാരുടെ നിക്ഷേപ രീതിയെ തന്നെ മാറ്റിമറിച്ചു. ഇന്ന് മികച്ച സാമ്പത്തിക തന്ത്രമായി എസ്‌ഐപി മാറി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പ്രതിമാസ എസ്‌ഐപി സംഭാവനകളില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും എഎംഎഫ്‌ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള അനുയോജ്യമായ സമയം കണ്ടെത്തുന്നത് അസാധ്യമാണ്. യഥാര്‍ഥത്തില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വിപണിയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണോ അല്ലെങ്കില്‍ താഴ്ന്ന ഘട്ടത്തിലാണോ ആരംഭിക്കേണ്ടത്?
പീക്ക് vs ബോട്ടം
വിപണി താഴ്ച്ചയില്‍ നില്‍ക്കുന്ന സമയത്ത് ആരംഭിച്ച എസ്‌ഐപികള്‍ക്ക് വരുമാനം അല്‍പം കൂടുതലാണെന്നാണ് ബിഎസ്ഇ സെന്‍സെക്‌സ് ടിആര്‍ഐ ഡാറ്റയില്‍ പറയുന്നത്. എന്നാല്‍ പീക്ക് ടൈംമില്‍ ആരംഭിച്ച എസ്‌ഐപികള്‍ പലപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. എസ്‌ഐപി ആരംഭിക്കുന്നതിന് മുമ്പ് വിപണി താഴെയെത്തുന്നത് വരെ കാത്തിരിക്കുന്നത് ചെലവ് വര്‍ധിപ്പിക്കും.




താഴെയെത്താന്‍ കൂടുതല്‍ സമയമെടുക്കുംതോറും അവസരച്ചെലവ് ഉയരും. ദീര്‍ഘകാലത്ത് പീക്കുകളും ബോട്ടത്തിലും ആരംഭിച്ച എസ്‌ഐപികള്‍ തമ്മില്‍ റിട്ടേണിന്റെ കാര്യത്തിലുള്ള വ്യത്യാസം ചെറുതായിരിക്കും. ഉദാഹരണത്തിന് 2008ലെ മാര്‍ക്കറ്റ് സൈക്കിളിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് ഒരു നിക്ഷേപകന്‍ 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ആരംഭിക്കുന്നു. ഇത് 2024 ഡിസംബറോടെ 20.4 ലക്ഷം രൂപയായി നിക്ഷേപം വളര്‍ത്തും. ഈ നിക്ഷേപം ഇപ്പോള്‍ 72.1 ലക്ഷം മൂല്യമുള്ളതായിരിക്കും.
Also Read: Investment Tips: നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം വേണം! ഈ ഓപ്ഷനുകള്‍ പരിഗണിക്കാം
2009ലാണ് നിക്ഷേപിച്ചതെങ്കില്‍ 19.0 ലക്ഷമായിരിക്കും തുക. അങ്ങനെയെങ്കില്‍ 61.7 ലക്ഷം മൂല്യമുള്ളതായിരിക്കും നിക്ഷേപം. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എപ്പോഴാണ് എസ്‌ഐപികള്‍ ആരംഭിക്കേണ്ടതെന്ന കാര്യത്തില്‍ സംശയമുണ്ടോ? അതായത് മാര്‍ക്കറ്റ് സൈക്കിളുകള്‍ വന്നുപോകും, അപകടസാധ്യത നിക്ഷേപങ്ങളെ വൈകിപ്പിക്കും.
കൂടുതല്‍ സമയം ലഭിക്കുമ്പോള്‍ കോമ്പൗണ്ടിന്റെ ശക്തിയോടെ നിക്ഷേപം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി എത്രയും വേഗം ആരംഭിക്കുകയും അച്ചടക്കത്തോടെ നിക്ഷേപം നടത്തുകയുമാണ് വേണ്ടത്. വിപണി ഉയര്‍ച്ചയിലായാലും താഴ്ച്ചയിലായാലും ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുക എന്നതാണ് സമ്പത്ത് സൃഷ്ടിക്കുന്നതില്‍ പ്രധാനം.