AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Savings Tips: മാസം 25,000 രൂപ വരുമാനമുണ്ടോ? 1 കോടി വരെ സമ്പാദ്യമുണ്ടാക്കാം

Save Money on Low Income: 25,000 രൂപ പ്രതിമാസ വരുമാനം നേടുന്ന ഒരു വ്യക്തിയ്ക്ക് 1 കോടി രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വിശദമായി തന്നെ പരിശോധിക്കാം.

Savings Tips: മാസം 25,000 രൂപ വരുമാനമുണ്ടോ? 1 കോടി വരെ സമ്പാദ്യമുണ്ടാക്കാം
പ്രതീകാത്മക ചിത്രംImage Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Updated On: 14 Sep 2025 | 07:39 AM

പ്രതിമാസം 25,000 രൂപ സമ്പാദിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഈ തുക കൊണ്ട് സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കുമോ എന്നാണ് അവരുടെ സംശയം. എത്ര ചെറിയ തുക ഉപയോഗിച്ചും നിങ്ങള്‍ക്ക് സമ്പത്തുണ്ടാക്കാം. വിവേകപൂര്‍ണമായ സാമ്പത്തിക ആസൂത്രണം, നിക്ഷേപം, കോമ്പൗണ്ടിങ്ങിന്റെ കരുത്ത് എന്നിവയാണ് കാലക്രമേണ സമ്പത്തുണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുന്നത്.

25,000 രൂപ പ്രതിമാസ വരുമാനം നേടുന്ന ഒരു വ്യക്തിയ്ക്ക് 1 കോടി രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വിശദമായി തന്നെ പരിശോധിക്കാം.

ബജറ്റിങ്

ആദ്യപടി എന്നത് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നതാണ്. വെട്ടിക്കുറയ്ക്കാന്‍ സാധിക്കുന്ന ചെലവുകള്‍ കണ്ടെത്തി പരിഹാരം കാണാം. ചെലവുകളും വരുമാനവും കൃത്യമായി മനസിലാക്കിയിരിക്കണം. പ്രതിമാസ ശമ്പളത്തിന്റെ ഏകദേശം 20 ശതമാനം മുതല്‍ 30 ശതമാനം വരെ ലാഭിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പത്തുണ്ടാക്കാന്‍ സാധിക്കും. നിങ്ങള്‍ പ്രതിമാസം 25,000 രൂപ സമ്പാദിക്കുന്നുണ്ടെങ്കില്‍, മാസം 5,000 രൂപ മുതല്‍ 7,500 രൂപ വരെ നിക്ഷേപത്തിലേക്ക് മാറ്റിവെക്കാം.

കോമ്പൗണ്ടിങ്

നേരത്തെ നിക്ഷേപിച്ചാല്‍ കാലക്രമേണ നിങ്ങളുടെ പണം ഗണ്യമായി വളരും. എത്ര പെട്ടെന്ന് നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കൂടുതല്‍ കോമ്പൗണ്ടിങിന്റെ കരുത്ത് പ്രയോജനപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന്, ശരാശരി വാര്‍ഷിക നിരക്ക് 12 ശതമാനമുള്ള വൈവിധ്യമാര്‍ന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങള്‍ എല്ലാ മാസവും 6,000 രൂപ നിക്ഷേപിച്ചാല്‍ ഏകദേശം 24 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 1 കോടിയിലധികം രൂപയുടെ കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും.

ശരിയായ നിക്ഷേപം

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്. എന്നാല്‍ റിസ്‌ക്ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇവ ഗുണം ചെയ്യില്ല.

എമര്‍ജന്‍സി ഫണ്ട്

ഉയര്‍ന്ന പലിശ നിരക്കുള്ള കടങ്ങളുണ്ടാകുന്നത് നിങ്ങളുടെ സമ്പത്തിനെ നശിപ്പിക്കും. അനാവശ്യമായ ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ഒഴിവാക്കാം. കൂടാതെ ആറ് മുതല്‍ 12 മാസത്തെ ചെലവുകള്‍ നികത്താന്‍ പര്യാപ്തമായ ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ നിക്ഷേപം പിന്‍വലിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

Also Read: SIP: സമയം വിഷയമാണ്! എപ്പോള്‍ വേണം എസ്‌ഐപിയില്‍ നിക്ഷേപം നടത്താന്‍?

ക്ഷമയും അച്ചടക്കവും

സമ്പത്തുണ്ടാകുന്നതിന് സമയമെടുക്കും. വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും അച്ചടക്കമുള്ള നിക്ഷേപം, സമ്പാദ്യ തന്ത്രം തീര്‍ച്ചയായും ഫലം നല്‍കും. നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തിടുക്കത്തില്‍ പണം പിന്‍വലിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. 25,000 രൂപ എന്നത് വളരെ ചെറിയ തുകയായി തോന്നാം. പക്ഷെ ശ്രദ്ധയോടെ നിക്ഷേപിച്ച് നിങ്ങള്‍ക്ക് 1 കോടി രൂപ സമ്പാദിക്കാന്‍ കഴിയും.