Investments: സമ്പാദിക്കാന്‍ തുടങ്ങിയാലോ? നിക്ഷേപം ആരംഭിക്കാന്‍ ബെസ്റ്റ് ടൈമിതാ

Best Time to Start Investing for Beginners Simple Guide: ചെറിയ തുകകള്‍ മതി, ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍. എന്നാല്‍ ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് പലതരത്തിലുള്ള സംശയങ്ങളാണ് ഉണ്ടാകാനിടയുള്ളത്. നിക്ഷേപം ആരംഭിക്കാന്‍ ശരിയായ സമയമേതാണ് എന്ന ചോദ്യമാണ് സാധാരണയായി ഉണ്ടാകുന്നു. ഉയര്‍ന്ന വരുമാനം ലഭിച്ച് തുടങ്ങിയിട്ട് വേണോ?

Investments: സമ്പാദിക്കാന്‍ തുടങ്ങിയാലോ? നിക്ഷേപം ആരംഭിക്കാന്‍ ബെസ്റ്റ് ടൈമിതാ

പ്രതീകാത്മക ചിത്രം

Updated On: 

25 Apr 2026 | 04:12 PM

പണം സമ്പാദിച്ച് തുടങ്ങാന്‍ അങ്ങനെ പ്രത്യേകിച്ച് പ്രായമൊന്നുമില്ല, ഏത് പ്രായത്തിലും നിക്ഷേപം ആരംഭിക്കാം. എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന പണം, ഭാവിയില്‍ ഇരട്ടിയായി തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികളേ തിരഞ്ഞെടുക്കാവൂ. പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാരണം പണം നഷ്ടപ്പെടുത്തിയാല്‍, അതിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരും.

ചെറിയ തുകകള്‍ മതി, ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍. എന്നാല്‍ ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് പലതരത്തിലുള്ള സംശയങ്ങളാണ് ഉണ്ടാകാനിടയുള്ളത്. നിക്ഷേപം ആരംഭിക്കാന്‍ ശരിയായ സമയമേതാണ് എന്ന ചോദ്യമാണ് സാധാരണയായി ഉണ്ടാകുന്നു. ഉയര്‍ന്ന വരുമാനം ലഭിച്ച് തുടങ്ങിയിട്ട് വേണോ? വിപണിയും മറ്റ് ഘടകങ്ങളും അനുകൂലമായതിന് ശേഷം വേണോ തുടങ്ങി സംശയങ്ങളേറെ.

നിക്ഷേപം ആരംഭിക്കാനുള്ള ശരിയായ സമയം ഒരിക്കലും വിപണിക്ക് അനുസൃതമല്ല. മറിച്ച്, വ്യക്തതയോടെ അച്ചടക്കത്തോടെ സാമ്പത്തിക അടിത്തറ പാകാനായി എതുസമയവും അത്യുത്തമം തന്നെ.

എപ്പോള്‍ നിക്ഷേപം തുടങ്ങാം?

നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടത് സ്ഥിര വരുമാനമാണ്. വലിയ തുക ശമ്പളമായി ലഭിക്കണമെന്നില്ല, നിക്ഷേപം ആരംഭിക്കാന്‍ ചെറിയ വരുമാനമുള്ള ജോലി പോലും മതി. ചുരുങ്ങിയത് 6 മാസത്തെ ആവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിന് ആയിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്. ജോലി നഷ്ടം, ആശുപത്രി ആവശ്യങ്ങള്‍ പോലുള്ള അപ്രതീക്ഷിത ചെലവുകള്‍ക്കായി ഈ പണം മാറ്റിവെക്കാം.

എന്തിന് ഇത്ര നേരത്തെ?

നേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങളുടെ പണം വലിയ നേട്ടം സ്വന്തമാക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്കും പലിശ ലഭിക്കുന്നതിനെയാണ് കോമ്പൗണ്ടിങ് എന്ന് പറയുന്നത്. ചെറിയ തുക ഉപയോഗിച്ച് പോലും നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സമ്പത്തായി വളരും. 22 വയസില്‍ നിങ്ങള്‍ നിക്ഷേപം ആരംഭിച്ചാല്‍ 30 വയസാകുമ്പോഴേക്ക് ഉയര്‍ന്ന നേട്ടം സ്വന്തമാക്കാനാകും.

വലിയ തുക വേണ്ട

നിക്ഷേപിക്കാന്‍ ധാരാളം പണം ആവശ്യമാണെന്നാണ് പലരുടെയും ചിന്ത. എന്നാല്‍ ഇതൊരു മിഥ്യാധാരണയായ്, ചെറിയ തുകകളില്‍ നിന്നുപോലും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുമെന്നതാണ് വാസ്തവം. നൂറോ, ആയിരമോ അങ്ങനെ എന്തും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇതെല്ലാം കാലക്രമേണ സമ്പത്ത് ഇരട്ടിയാക്കും.

Also Read: Crypto Currency: ക്രിപ്‌റ്റോകോയിനുകളില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? 500 രൂപയില്‍ തുടങ്ങാം

സ്ഥിരതയോടെ നിക്ഷേപം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. നിക്ഷേപത്തില്‍ ഇടവേള സംഭവിക്കാന്‍ പാടില്ല, തുടര്‍ച്ചയായി നിങ്ങള്‍ തിരഞ്ഞെടുത്ത സമ്പാദ്യ പദ്ധതിയിലേക്ക് പണമെത്തണം.

എവിടെ നിക്ഷേപിക്കാം?

തുടക്കക്കാര്‍ക്ക് നിക്ഷേപം നടത്താന്‍ തിരഞ്ഞെടുക്കാന്‍ നല്ലത്, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ പോലുള്ള ലളിതമായ ഓപ്ഷനുകളാണ്. സങ്കീര്‍ണമായ മാര്‍ഗങ്ങളിലേക്ക് പോകാത്തതാണ് നല്ലത്. ഇതില്‍ നിന്ന് ചിലപ്പോള്‍ നഷ്ടം നേരിട്ടാല്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കാനിടയുണ്ട്.

(ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഏതുതരം നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുമ്പും വിദഗ്ധരുടെ അഭിപ്രായം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദി ആയിരിക്കില്ല.)

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്