Kerala Gold Rate: യേ…ആശ്വസിക്കാം സ്വര്‍ണത്തിന് വില കുറഞ്ഞു മക്കളേ
Gold Price Drop in Kerala: കേരളത്തില്‍ കല്യാണങ്ങള്‍ നടക്കുന്നതിന് പ്രത്യേക സീസണുണ്ട്. മഴക്കാലത്ത് വിവാഹങ്ങള്‍ നടക്കുന്നത് പൊതുവേ കുറവാണ്. എന്നാല്‍ ചിങ്ങം വന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. കഴിഞ്ഞ ദിവസം 75,000 രൂപയ്ക്ക് വില നടന്നിരുന്ന സ്വര്‍ണമാണ് ഇന്ന് താഴേക്കിറങ്ങിയത്. ഇന്ന് 640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷമാണ് സ്വര്‍ണത്തിന്റെ പടിയിറക്കം.
ഓഗസ്റ്റ് 12 ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില 74,360 രൂപയാണ്. കഴിഞ്ഞ ദിവസം 75,000 രൂപയാണ് ഒരു പവന് വിലയുണ്ടായിരുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9,295 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 9,375 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.




അതേസമയം, കേരളത്തില്‍ കല്യാണങ്ങള്‍ നടക്കുന്നതിന് പ്രത്യേക സീസണുണ്ട്. മഴക്കാലത്ത് വിവാഹങ്ങള്‍ നടക്കുന്നത് പൊതുവേ കുറവാണ്. എന്നാല്‍ ചിങ്ങം വന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ കല്യാണങ്ങളും ആരംഭിക്കുന്നു. നിലവില്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചതോടെ പലരും സ്വര്‍ണമില്ലാതെയുള്ള വിവാഹങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
Also Read: Kerala Gold Rate Today: സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്കുകൾ അറിയാം
അന്തര്‍ദേശീയ പ്രശ്‌നങ്ങളും ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളുമെല്ലാം സ്വര്‍ണത്തിലും പ്രതിഫലിക്കും. താരിഫ് വര്‍ധനവ് സ്വര്‍ണവില വര്‍ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധര്‍.