AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Scheme: ചെറിയ തുകകൊണ്ട് മികച്ച നേട്ടം! വഴികാട്ടിയാകുന്ന പോസ്റ്റ് ഓഫീസ്

Best Post Office Schemes 2025: നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതും മികച്ച നേട്ടം നല്‍കുന്നതുമായ ചില പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ പരിചയപ്പെടാം. ഇവയില്‍ ഇന്ന് തന്നെ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കണേ.

Post Office Savings Scheme: ചെറിയ തുകകൊണ്ട് മികച്ച നേട്ടം! വഴികാട്ടിയാകുന്ന പോസ്റ്റ് ഓഫീസ്
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 17 Sep 2025 12:28 PM

സ്ഥിരതയുള്ളതും മികച്ച വരുമാനം നല്‍കുന്നതുമായ നിക്ഷേപ മാര്‍ഗങ്ങളോടാണ് ആളുകള്‍ക്ക് താത്പര്യം. അതിനാല്‍ തന്നെ ചെറുകിട സമ്പാദ്യ പദ്ധതികളെ അവര്‍ തിരഞ്ഞെടപക്കുന്നു. ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് വഴി നിരവധി നിക്ഷേപമാര്‍ഗങ്ങളാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തുറക്കുന്നത്. ചെറിയ സ്‌കീമുകള്‍ പോലും വൈവിധ്യമാര്‍ന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുന്നു.

നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതും മികച്ച നേട്ടം നല്‍കുന്നതുമായ ചില പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ പരിചയപ്പെടാം. ഇവയില്‍ ഇന്ന് തന്നെ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കണേ.

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്

500 ബാലന്‍സ് ആവശ്യമായ അക്കൗണ്ടാണിത്. പ്രതിമാസം 4 ശതമാനം പലിശ നിരക്കും ലഭിക്കും. മാസത്തെ 10ാം തീയതി മുതല്‍ അവസാനം വരെയുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സിലാണ് പലിശ കണക്കാക്കുന്നത്.

നാഷണല്‍ സേവിങ്‌സ് റിക്കറിങ് ഡെപ്പോസിറ്റ്

ചെറിയ തുകകള്‍ മുതല്‍ സംഭാവന ചെയ്ത് നിക്ഷേപം ആരംഭിക്കാം. 100 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. കാലക്രമേണ സ്ഥിരമായ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും. 6.70 ശതമാനം പലിശ ത്രൈമാസത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

നാഷണല്‍ സേവിങ്‌സ് ടൈം ഡെപ്പോസിറ്റ്

1 മുതല്‍ 5 വര്‍ഷം വരെയുള്ള കാലാവധികളില്‍ ലഭ്യമാകുന്ന സ്‌കീമാണ് ടൈം ഡെപ്പോസിറ്റ്. കുറഞ്ഞത് 1,000 രൂപയില്‍ അക്കൗണ്ട് തുറക്കാം. കൂടാതെ ഓരോ കാലയളവിലും മികച്ച പലിശയും വാഗ്ദാനം ചെയ്യുന്നു. കോമ്പൗണ്ടിങിന്റെ കരുത്തിലാണ് ഇവിടെ നിങ്ങളുടെ വരുമാനം വര്‍ധിക്കുന്നത്. 7 ശതമാനം വരെയാണ് പലിശ നിരക്ക്.

നാഷണല്‍ സേവിങ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ട്

പ്രതിമാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി അനുയോജ്യമാണ്. ഒറ്റ അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടുകളില്‍ 15 ലക്ഷം വരെയും നിക്ഷേപം സാധ്യമാണ്. 7.4 ശതമാനം വരെയാണ് പലിശ.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കാണ് ഈ സ്‌കീം. 1,000 ത്തിന്റെ ഗുണിതങ്ങള്‍ 30 ല്കഷം വരെ ഒറ്റത്തവണ നിക്ഷേപം അനുവദിക്കുന്നു. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കും ഈ പദ്ധതിയ്ക്കാണ്. 8.2 ശതമാനം പലിശ ഓരോ ത്രൈമാസത്തിലും അക്കൗണ്ടിലേക്കെത്തും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

നികുതി രഹിത റിട്ടേണ്‍ നല്‍കുന്ന പദ്ധതിയാണിത്. 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നടത്താം. ഒറ്റത്തവണയായോ തവണകളായോ നിക്ഷേപം സാധ്യമാണ്. 15 വര്‍ഷമാണ് കാലാവധി. 8.2 ശതമാനം പലിശ ലഭിക്കും.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിയ്ക്കും പിന്തുണ നല്‍കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന പദ്ധതിയാണിത്. 8.2 ശതമാനം പലിശ ലഭിക്കും. 250 മുതല്‍ 1.5 ലക്ഷം വരെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസ് തികയുമ്പോഴോ 18 വയസിന് വിവാഹിതയാകുമ്പോഴോ പണം പിന്‍വലിക്കാം.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

ഈ പദ്ധതിയ്ക്ക് പരമാവധി നിക്ഷേപ പരിധിയില്ല. കുറഞ്ഞ അപകട സാധ്യതയുള്ളതും അഞ്ച് വര്‍ഷത്തെ കാലാവധിയുമുള്ള പദ്ധതിയാണിത്. 7.7 പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

Also Read: Mutual Funds: കോര്‍ ആന്‍ഡ് സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോ എന്ന് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ടില്‍ അങ്ങനെയും ഒന്നുണ്ട്

കിസാന്‍ വികാസ് പത്ര

ഈ പദ്ധതി പ്രകാരം ഏകദേശം 124 മാസത്തിനുള്ളില്‍ നിക്ഷേപിച്ച തുക ഇരട്ടിയാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാം. 7.5 ശതമാനമാണ് പലിശ.

മഹിള സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണിത്. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 7.5 ശതമാനമാണ് പലിശ നിരക്ക്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.