AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: മകള്‍ക്കായി 25 ലക്ഷം, വിരമിക്കലിന് 5 കോടി; 50,000 രൂപ കൊണ്ട് ഇതെല്ലാം എങ്ങനെ സാധ്യമാകും?

How to Save for Child’s Education: നിങ്ങള്‍ക്കിപ്പോള്‍ 42 വയസാണ് പ്രായമെങ്കില്‍, 12 ശതമാനം എസ്‌ഐപി റിട്ടേണ്‍ കണക്കാക്കി 12 ലക്ഷം രൂപ ആറ് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 25 ലക്ഷമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകും

SIP: മകള്‍ക്കായി 25 ലക്ഷം, വിരമിക്കലിന് 5 കോടി; 50,000 രൂപ കൊണ്ട് ഇതെല്ലാം എങ്ങനെ സാധ്യമാകും?
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images Creative
shiji-mk
Shiji M K | Published: 06 Sep 2025 17:42 PM

മക്കളുടെ വിദ്യാഭ്യാസം, മകളുടെ വിവാഹം, റിട്ടയര്‍മെന്റ് ജീവിതം എന്നിവയ്ക്കായാണ് ആളുകള്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്. ഇതെല്ലാം സാധ്യമാക്കുന്നതിനായി മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയാണ് നിക്ഷേപ മാര്‍ഗമായി കൂടുതലാളുകളും പരിഗണിക്കുന്നത്. പ്രതിമാസം 50,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാണോ?

നിങ്ങള്‍ക്കിപ്പോള്‍ 42 വയസാണ് പ്രായമെങ്കില്‍, 12 ശതമാനം എസ്‌ഐപി റിട്ടേണ്‍ കണക്കാക്കി 12 ലക്ഷം രൂപ ആറ് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 25 ലക്ഷമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകും. നിങ്ങളുടെ ഡെറ്റ് ഫണ്ട് ഹോള്‍ഡിങുകള്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് അല്ലെങ്കില്‍ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ പോലുള്ള ഹൈബ്രിഡ് ഫണ്ടുകളിലേക്ക് മാറ്റുന്നതാണ് നല്ലത്.

എന്നാല്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സ്‌കീമുകള്‍ മാര്‍ക്കറ്റ് ഇടിഞ്ഞ സമയത്ത് കാഴ്ചവെച്ച പ്രകടനം വിലയിരുത്തണം. 60 വയസാകുമ്പോഴേക്ക് 5 കോടി രൂപയുടെ വിരമിക്കല്‍ കോര്‍പ്പസ് സൃഷ്ടിക്കുന്നതിനായി 50,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ആരംഭിക്കാം. എന്നാല്‍ ഈ തുകയില്‍ പ്രതിവര്‍ഷം 6 ശതമാനം വര്‍ധനവ് വരുത്താന്‍ നിങ്ങള്‍ തയാറാകണം.

6 ശതമാനം പണപ്പെരുപ്പ നിരക്ക് സംഭവിച്ചാല്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം 5 കോടി രൂപയുടെ മൂല്യം ഇന്നത്തെ ഏകദേശം 1.75 കോടി രൂപയ്ക്ക് തുല്യമായിരിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ പക്കലുണ്ടാകേണ്ട വിരമിക്കല്‍ ഫണ്ട് വീട്ടിലെ ചെലവുകള്‍, പണപ്പെരുപ്പം, വിരമിക്കലിന് ശേഷം പ്രതീക്ഷിക്കുന്ന നിക്ഷേപ വരുമാനം, ആയുര്‍ദൈര്‍ഘ്യം എന്നിവയെ ആശ്രയിച്ചായിരിക്കണം.

Also Read: Bonds vs Debentures: ബോണ്ടോ ഡിബഞ്ചറുകളോ? സമ്പത്ത് ഉണ്ടാക്കുന്നതിനായി ഇവയുടെ വ്യത്യാസം അറിഞ്ഞിരിക്കാം

അതേസമയം, മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സുകന്യ സമൃദ്ധി യോജന പദ്ധതിയിലേക്ക് വാര്‍ഷിക സംഭാവനയായി 1.5 ലക്ഷം നല്‍കാം. മകള്‍ക്ക് പതിനഞ്ച് വയസായതിന് ശേഷം ഈ നിക്ഷേപം 90,000 രൂപയായി കുറയ്ക്കാം. കൂടാതെ 8,000 രൂപ പ്രതിമാസം സ്‌മോള്‍ ക്യാപ്, ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതുമാണ്. എട്ട് വര്‍ഷം കൂടി ഈ നിക്ഷേപം തുടര്‍ന്നാല്‍ ഏകദേശം 20 ലക്ഷം രൂപ സമാഹരിക്കാന്‍ സാധിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.