Costly Car : ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറിനുടമ ആരാണ്?
Nita Ambani's Audi A9 Chameleon : ഓഡി എ-9 ചാമിലിയോന് രണ്ട് ഡോറുകളാണുള്ളത്. വാഹനത്തിൻ്റെ നീളം അഞ്ച് മീറ്ററാണ് . 600 ബിഎച്ച്പി കരുത്തുള്ള 4.0 ലിറ്റർ വി8 എഞ്ചിനാണ് വാഹനത്തിൻ്റെ കരുത്ത്.

Costly Car In India
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറിനുടമ ആരാണെന്നറിയാമോ, ടാറ്റയോ, ബെൻസോ ഒന്നും അല്ല അതൊരു വനിതയാണ്. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണായ നീത അംബാനിക്കാണ് ആ റെക്കോർഡുള്ളത്. ഓഡി എ9 ചാമിലിയോൺ ആണ് നീത അംബാനിയുടെ ആഡംബര കാർ ശേഖരത്തിലെ മുൻപൻ. ലോകത്തിൽ തന്നെ 11 കാറുകൾ മാത്രമാണ് ഇത്തരത്തിലുള്ളത്. 100 കോടിയാണ് വാഹനത്തിൻ്റെ വില. ഡൈനാമിക് പെയിന്റ് ടെക്നോളജിയാണ് വാഹനത്തിൻ്റെ ഏറ്റവും പ്രധാന സവിശേഷത. ആഡംബരത്തിനും, ഫീച്ചറിനും, ടെക്നോളജിക്കും മറ്റൊരു വാഹനം ഇതിനെ വെല്ലാനില്ലെന്നതാണ് പ്രത്യേകത.
വാഹനത്തിൻ്റെ സവിശേഷത
ഓഡി എ-9 ചാമിലിയോന് രണ്ട് ഡോറുകളാണുള്ളത്. വാഹനത്തിൻ്റെ നീളം അഞ്ച് മീറ്ററാണ് . 600 ബിഎച്ച്പി കരുത്തുള്ള 4.0 ലിറ്റർ വി8 എഞ്ചിനാണ് വാഹനത്തിൻ്റെ കരുത്ത്. ആകെ 250 കിലോമീറ്റർ വേഗതയിൽ വരെ പോകാൻ വാഹനത്തിന് ശേഷിയുണ്ട്. 3.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് സാധിക്കുമെന്നതാണ് പ്രത്യേകത.
ALSO READ: Investment Options: 1 കോടിയിലധികം സമ്പാദ്യമുണ്ടാക്കാന്‍ അഞ്ച് വഴികള്‍; തിരഞ്ഞെടുത്തോളൂ
ആഡംബരത്തിൻ്റെയും സുരക്ഷയുടെയും കാര്യത്തിൽ വാഹനം അംബാനി കുടുംബത്തിന്റെ മറ്റ് കാറുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. വാഹനത്തിൻ്റെ സംയോജിത വിൻഡ്‌ഷീൽഡ് മറ്റൊരു പ്രത്യേകതയാണ്. വാഹനത്തിൻ്റെ ലുക്ക് തന്നെ ഒരു ഫ്യൂച്ചർ സ്റ്റൈലാക്കി മാറ്റുന്ന ഒന്നാണിത്.
കാറിൻ്റെ ഇൻ്റീരീയർ പ്രീമിയം ലുക്ക് ആൻ്റ് ഫീൽ നൽകുന്ന ഒന്നാണിത്. ഒപ്പം ഹൈടെക് ഗാഡ്‌ജെറ്റുകളും ഇതിൻ്റെ വ്യത്യസ്തമാക്കുന്നു.