Credit Score: എന്ത് ചെയ്തിട്ടും ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നില്ല അല്ലേ? ഇതാണ് കാരണം

Low Credit Score Reasons: ഉപയോഗിച്ച ക്രെഡിറ്റ് അളവിനെ ലഭ്യമായ ആകെ ക്രെഡിറ്റ് പരിധി കൊണ്ട് ഹരിച്ചാണ് സ്‌കോര്‍ കണക്കാക്കുന്നത്. 10,000 രൂപ പരിധിയുള്ള ഒരു വ്യക്തി 8,000 രൂപ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് ഉപയോഗ അനുപാതം 80 ശതമാനമാണ്.

Credit Score: എന്ത് ചെയ്തിട്ടും ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നില്ല അല്ലേ? ഇതാണ് കാരണം

പ്രതീകാത്മക ചിത്രം

Published: 

28 Oct 2025 15:23 PM

ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിവ കൃത്യമായി നടത്തിയിട്ടും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുന്നില്ലേ? കൃത്യമായി പണം തിരിച്ചടച്ചിട്ടും സ്‌കോര്‍ ഉയരാത്തത് ആളുകളില്‍ ആശങ്ക സൃഷ്ടിക്കുന്നു. നിങ്ങള്‍ പണം തിരിച്ചടയ്ക്കുന്നത് മാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നത്. എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരാത്തതെന്ന് പരിശോധിക്കാം.

ഉപയോഗിച്ച ക്രെഡിറ്റ് അളവിനെ ലഭ്യമായ ആകെ ക്രെഡിറ്റ് പരിധി കൊണ്ട് ഹരിച്ചാണ് സ്‌കോര്‍ കണക്കാക്കുന്നത്. 10,000 രൂപ പരിധിയുള്ള ഒരു വ്യക്തി 8,000 രൂപ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് ഉപയോഗ അനുപാതം 80 ശതമാനമാണ്. ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നതിനായി അനുപാതം എപ്പോഴും 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തണം.

ക്രെഡിറ്റ് മിശ്രിതം

ക്രെഡിറ്റ് മിശ്രിതം അഥവ ക്രെഡിറ്റ് അക്കൗണ്ടുകളുടെ വൈവിധ്യം എന്നത് വളരെ പ്രധാനമാണ്. ഭവന വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിങ്ങനെ വ്യത്യസ്ത തരം ക്രെഡിറ്റുകളുടെ മിശ്രിതം നിങ്ങളുടെ കടം കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രകടമാക്കുന്നു. ക്രെഡിറ്റ് വൈവിധ്യത്തിന്റെ കുറവ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

ക്രെഡിറ്റ് ആപ്ലിക്കേഷനുകള്‍

കുറഞ്ഞ കാലയളവിനുള്ളില്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്പകള്‍ എന്നിവയ്ക്കായി അപേക്ഷിക്കുന്നതും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഓരോ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വായ്പ നല്‍കുന്ന കമ്പനികള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയും.

Also Read: Land Tax Payment: വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും കരം അടയ്ക്കാം…

ക്രെഡിറ്റ് പിശകുകള്‍

ക്രെഡിറ്റ് സ്‌കോര്‍ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ എല്ലാ വിവരങ്ങളും ശരിയാണെന്ന കാര്യം ഉറപ്പാക്കുക. പിശകുകള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

വായ്പകള്‍

മറ്റുള്ളവരെടുക്കുന്ന വായ്പയില്‍ സാക്ഷിയായി ഒപ്പിടുന്നത് പോലും ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും. കടം വാങ്ങിച്ചയാള്‍ തിരിച്ചടവ് മുടക്കിയാല്‍ പണം തിരികെ നല്‍കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായി മാറുന്നു.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം