Will writing: വിൽപത്രം എഴുതാൻ പദ്ധതിയിടുകയാണോ? ഈ തെറ്റുകൾ ഒഴിവാക്കാം
Mistakes to avoid while drafting a will: വിൽപത്രത്തിൽ വരുന്ന ചെറിയ തെറ്റുകൾ പോലും തർക്കങ്ങൾക്കും കാലതാമസങ്ങൾക്കും കാരണമാകും. അതിനാൽ വിൽപത്രം തയ്യാറാക്കാൻ പദ്ധിതിയിടുന്നവർ അവയെപ്പറ്റി നന്നായി മനസിലാക്കേണ്ടതുണ്ട്.

മരണശേഷം സ്വത്തുക്കളും ആസ്തികളും ഏങ്ങനെ വിതരണം ചെയ്യണമെന്ന് വ്യക്തമാക്കാൻ നേരത്തെ എഴുതിതയ്യാറാക്കുന്ന രേഖയാണ് വിൽപത്രം. എന്നാൽ വിൽപത്രത്തിൽ വരുന്ന ചെറിയ തെറ്റുകൾ പോലും തർക്കങ്ങൾക്കും കാലതാമസങ്ങൾക്കും കാരണമാകും. അതിനാൽ വിൽപത്രം തയ്യാറാക്കാൻ പദ്ധിതിയിടുന്നവർ അവയെപ്പറ്റി നന്നായി മനസിലാക്കേണ്ടതുണ്ട്.
വിൽപത്രം തയ്യാറാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വിൽപത്രം ഒരു നിയമ രേഖയാണ്. അതിനാൽ ഇത് എഴുതുമ്പോൾ നിയമപരമായ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കണം, അല്ലെങ്കിൽ അഭിഭാഷകന്റെ സഹായം വേണം.
വില്‍പത്രം എഴുതുന്നയാള്‍ നല്ല മാനസികാവസ്ഥയിലാണെന്നും സ്വമേധയാല്‍ വില്‍പത്രം ഉണ്ടാക്കുന്നുവെന്നും ഉറപ്പിക്കുന്ന ഒരു പ്രസ്താവന ഉണ്ടായിരിക്കണം.
വില്‍പത്രം നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ള ഒരു വിശ്വസ്ത വ്യക്തിയെക്കുറിച്ച് പരാമര്‍ശിക്കുക.
വിൽപത്രം എഴുതുന്ന തീയതി, എഴുതുന്ന വ്യക്തിയുടെ ഒപ്പ് എന്നിവ അത്യാവശ്യമാണ്. ഇല്ലാത്തപക്ഷം വിൽപത്രം അസാധുവാകും.
വിൽപത്രം തയ്യാറാക്കുമ്പോൾ കുറഞ്ഞത് രണ്ട് സാക്ഷികളുടെ ഒപ്പ് ഉണ്ടായിരിക്കണം
വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തേണം. ഉദാഹരണമായി, “എന്റെ ആസ്തി എന്റെ മക്കൾക്കാണ്” എന്നതിനു പകരം വ്യക്തമായ പേരുകളും വിശദാംശങ്ങളും ചേർക്കണം.
ആസ്തിയുടെ വിശദവിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്തുക
എത്ര ശതമാനമാണ് ഓരോ വ്യക്തിക്കും നൽകുന്നത് എന്നത് കൃത്യമായി എഴുതണം.
കുടുംബത്തിലെ മറ്റു അംഗങ്ങളെ പൂർണ്ണമായി ഒഴിവാക്കിയാൽ, പിന്നീട് അവർക്ക് നിയമപരമായി വിഷയം ചോദ്യം ചെയ്യാൻ സാധിക്കും. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.