Kerala Gold Rate Today: ആഭരണപ്രേമികൾക്ക് വീണ്ടും നിരാശ; സ്വർണവിലയിൽ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം
Gold Price in Kerala Today June 11: ഒറ്റ ദിവസം കൊണ്ട് കൂടിയത് 600 രൂപയാണ്. ഇതോടെ ഒരു പവൻ സ്വര്ണത്തിന്റ വില 72160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 9020 രൂപയാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം: തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് കൂടിയത് 600 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റ വില 72,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 9,020 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ ഉണ്ടായ ഇടിവിൽ ആശ്വാസത്തിലായിരുന്നു ആഭരണപ്രേമികൾ. എന്നാൽ, വീണ്ടും അവരെ നിരാശരാക്കി കൊണ്ടാണ് ഈ കുതിപ്പ്.
ഇന്നലെ 200 രൂപ കുറഞ്ഞാണ് ഒരു പവൻ സ്വർണത്തിന്റെ വില 71,560 രൂപയിൽ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ 1,480 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതിൽ പകുതിയോളം രൂപ ഇന്ന് വീണ്ടും വർധിച്ചുവെന്ന് വേണം പറയാൻ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 5, 6 ദിവസങ്ങളിൽ ആയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് തുടക്കത്തിൽ ആയിരുന്നു. ജൂൺ ഒന്നിന് 71,360 രൂപയായിരുന്നു സ്വർണവില.
അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്വർണവിലയിൽ 12 മുതൽ 15 ശതമാനം വരെ ഇടിവുണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ക്വാന്റ് മ്യൂച്വൽ ഫണ്ട് റിപ്പോർട്ട് ചെയ്യുന്നത്. ഓഹരി വിപണിയിലെ സംഭവ വികാസങ്ങളും, ഡോളര്‍-രൂപ വിനിമയനിരക്കുമെല്ലാം സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്. അതേസമയം, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ച ഉടൻ ഉണ്ടാകും. ഇതിൽ ഇരുശക്തികളും രമ്യമായ പരിഹാരം കണ്ടാൽ സ്വര്‍ണവിലയിൽ ഇടിവുണ്ടാകും എന്നാണ് റിപ്പോർട്ട്.