Mutual Funds: ലോണ്‍ അടയ്ക്കാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കാമോ?
Withdraw Mutual Fund to Pay Loan EMI: ഇത്തരം സാഹചര്യങ്ങളില്‍ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ച പണം പോലും ഇഎംഐകള്‍ അടയ്ക്കുന്നതിനായി ആളുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിക്ഷേപം ഉപയോഗിച്ച് ലോണ്‍ അടയ്ക്കുന്നത് ശരിയായ രീതിയാണോ?

പ്രതീകാത്മക ചിത്രം
ധാരാളം സമ്പാദിക്കുന്നവരാണെങ്കിലും പലര്‍ക്കും അതിനേക്കാള്‍ ഇരട്ടി ഇഎംഐ വരുന്ന ലോണുകളുണ്ടാകും. വിദ്യാഭ്യാസം, കാര്‍, വീട് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായാണ് ആളുകള്‍ വായ്പ എടുക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് കൃത്യമായി തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല. സാമ്പത്തികാസൂത്രണത്തില്‍ വരുന്ന പിഴവുകളാണ് ഇതിന് പ്രധാന കാരണം.
ഇത്തരം സാഹചര്യങ്ങളില്‍ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ച പണം പോലും ഇഎംഐകള്‍ അടയ്ക്കുന്നതിനായി ആളുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിക്ഷേപം ഉപയോഗിച്ച് ലോണ്‍ അടയ്ക്കുന്നത് ശരിയായ രീതിയാണോ?
കൃത്യമായി ഇഎംഐകള്‍ അടയ്ക്കുന്നതിന് മികച്ച സാമ്പത്തികാസൂത്രണം ആവശ്യമാണ്. നിങ്ങളുടെ ചെലവുകള്‍ ക്രമീകരിക്കുന്നതിന് ബജറ്റ് ഉണ്ടാക്കുന്നതിന് പരമപ്രധാനമാണ്. ഇഎംഐകള്‍, വാടക, പലചരക്ക്, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുള്‍പ്പെടെ 6 മാസത്തെ അവശ്യ ചെലവുകള്‍ക്ക് തുല്യമായി സമ്പാദ്യം നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം.
നിങ്ങളുടെ വായ്പകള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോന്നിന്റെയും കുടിശിക തുക, ശേഷിക്കുന്ന കാലാവധി, ഇഎംഐ, പലിശ നിരക്ക് എന്നിവ രേഖപ്പെടുത്തുക. ശേഷം ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പ ഏതെന്ന് തിരിച്ചറിയുകയും ഇഎംഐ തുക വര്‍ധിപ്പിച്ചോ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി പ്രീപേയ്‌മെന്റ് നടത്തിയോ അത് അവസാനിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കാം.
Also Read: SIP: 16,000 രൂപയുണ്ടെങ്കില്‍ 14 കോടിയുണ്ടാക്കാം; എത്ര വര്‍ഷം വേണ്ടിവരും?
പലിശ നിരക്കുകള്‍ മാത്രം നോക്കിയല്ല ഇത് ചെയ്യേണ്ടത്. വായ്പയുടെ പലിശയുടെ ഭൂരിഭാഗവും ഇതിനകം അടച്ചിട്ടുണ്ടെങ്കില്‍ പ്രീപേയ്‌മെന്റ് നടത്തുന്നത് ഗുണം ചെയ്യും. ഉയര്‍ന്ന പലിശ നിരക്കുകള്‍ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവ വളരെ വേഗത്തില്‍ അടച്ച് തീര്‍ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ ലാഭകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.