AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: കുട്ടികളേ അറിഞ്ഞോ; ഈ ജില്ലയിലെ സ്കൂളുകൾ ഇന്ന് അവധി

Today Alappuzha Local School Holiday: മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ യഥാസമയം നടക്കുമെന്നും അധികൃതർ അറിയിച്ചു. എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമാണ്.

Kerala School Holiday: കുട്ടികളേ അറിഞ്ഞോ; ഈ ജില്ലയിലെ സ്കൂളുകൾ ഇന്ന് അവധി
Holiday Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 20 Jan 2026 | 06:29 AM

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിലെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമാണ്.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ യഥാസമയം നടക്കുമെന്നും അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തീയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് അർത്തുങ്കൽ പള്ളി. ഇവിടുത്തെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ജനുവരി 20-ന് വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി, പക്ഷെ ഈ ജില്ലക്കാർക്ക് മാത്രം ശ്രദ്ധിക്കുക

ഇന്ന് വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന വലിയ പ്രദക്ഷിണമാണ് പെരുന്നാളിൻ്റെ പ്രധാന ആകർഷണം. ജനുവരി 10ന് ആരംഭിച്ച പെരുന്നാൾ 27നാണ് സമാപിക്കുന്നത്. 18 ദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ പെരുന്നാൾ. അന്നേ ദിവസം വരെ തിരുസ്വരൂപം ദേവാലയത്തിന്റെ തിരുനടയിൽ പ്രതിഷ്ഠിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് അർത്തുങ്കൽ പള്ളിയിലേക്ക് എത്തുന്നത്. തിരുസ്വരൂപം ദർശനത്തിനുവച്ചതിനാൽ സമാപന ദിവസം വരെ ഈ തിരക്ക് തുടരും.

തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തുമാണ് പാർക്ക് ചെയ്യേണ്ടത്. അർത്തുങ്കൽ തിരുനാളിനോടനുബന്ധിച്ച് ഇത്തവണയും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.