AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PG Programmes 2025: ഉന്നതപഠനമാണോ ലക്ഷ്യം? എംജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

MG and Kannur Universities PG programs: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും, സെന്ററുകളിലും പിജി, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എല്‍എല്‍ബി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം

PG Programmes 2025: ഉന്നതപഠനമാണോ ലക്ഷ്യം? എംജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 30 Apr 2025 15:33 PM

എംജി സര്‍വകലാശാലയില്‍ വിവിധ പിജി പോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംഎസ്‌സി ബയോകെമിസ്ട്രി, എംഎസ്‌സി ബയോടെക്‌നോളജി, എംഎസ്‌സി ബയോഫിസിക്‌സ്, എംഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി കെമിസ്ട്രി (ഇന്‍ഓര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍, പോളിമര്‍), എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി സൈക്കോളജി, എംഎസ്‌സി ഫിസിക്‌സ്, എംഎസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് & മാനേജ്‌മെന്റ്, എംഎസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് & ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എംഎസ്‌സി അപ്ലൈഡ് ജിയോളജി, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് തുടങ്ങി നിരവധി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മെയ് 20 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് മെയ് 25 മുതല്‍ ലഭിക്കും. മെയ് 30, 31 തീയതികളിലാകും പരീക്ഷ. ജൂണില്‍ റിസല്‍ട്ട് പുറത്തുവിടും.

ജനറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1200 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 600 രൂപയാണ് ഫീസ്. ഒന്നിലേറെ പ്രോഗ്രാമുകളിലേക്ക് അയക്കുന്നതിന് ജനറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2400 രൂപയാണ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 1200 രൂപയും. ഒരാള്‍ക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അയയ്ക്കാം.

എങ്ങനെ അയയ്ക്കാം?

  1. http://www.cat.mgu.ac.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
  2. http://www.admission.mgu.ac.in/ എന്ന വെബ്‌സൈറ്റ് വഴി എംബിഎയ്ക്കും അപേക്ഷിക്കാം
  3. cat@mgu.ac.in-ഇമെയില്‍
  4. https://cat.mgu.ac.in/ എന്ന വെബ്‌സൈറ്റില്‍ പ്രോസ്പക്ടസും, നോട്ടിഫിക്കേഷനും നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അയയ്ക്കുക

Read Also: ICSE, ISC Results 2025 : ഐസിഎസ്ഇ, ഐ എസ് സി ഫലങ്ങൾ പ്രഖ്യാപിച്ചു; ഇത്തവണ പെൺകുട്ടികൾക്ക് മുന്നേറ്റം

കണ്ണൂര്‍ സര്‍വകലാശാലയില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും, സെന്ററുകളിലും പിജി, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എല്‍എല്‍ബി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. മെയ് 15 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. പ്രോസ്‌പെക്ടസ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

  • ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 7356948230
  • ഇമെയില്‍: doa@kannuruniv.ac.in