AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BOB Apprentice recruitment 2025: ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസാകാം, അപേക്ഷിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി

Bank of Baroda Apprentice recruitment 2025 Details: ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസാകാം. കേരളത്തില്‍ 52 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

BOB Apprentice recruitment 2025: ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസാകാം, അപേക്ഷിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി
Bank of BarodaImage Credit source: Bank of Baroda/ Facebook
Jayadevan AM
Jayadevan AM | Published: 30 Nov 2025 | 11:15 AM

ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസാകാന്‍ അവസരം. നാളെയാണ് (ഡിസംബര്‍ 1) അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസം. കേരളത്തിലടക്കം ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ മാത്രമേ അപ്രന്റീസായി നിയമനത്തിന് അപേക്ഷിക്കാൻ കഴിയൂ. ഇതിനു മുമ്പ് അപ്രന്റീസ്ഷിപ്പ് നേടിയവര്‍ അപേക്ഷിക്കരുത്. വിദ്യാഭ്യാസ യോഗ്യത പൂർത്തിയാക്കിയതിന് ശേഷം ഒരു വർഷമോ അതിൽ കൂടുതലോ പരിശീലനമോ ജോലി പരിചയമോ ഉള്ള ഉദ്യോഗാർത്ഥികൾ അപ്രന്റീസായി നിയമിക്കപ്പെടാൻ യോഗ്യരല്ല. വിശദമായ അപ്രന്റീസ്ഷിപ്പ് നോട്ടിഫിക്കേഷന്‍ ബാങ്കിന്റെ വെബ്‌സൈറ്റിലും (https://bankofbaroda.bank.in/) ബിഎഫ്എസ്ഐ എസ്എസ്‌സിയുടെ വെബ്‌സൈറ്റിലും (https://bfsissc.com) ലഭ്യമാകും.

അപേക്ഷകർ ആദ്യം ഗവൺമെന്റ് അപ്രന്റീസ്ഷിപ്പ് പോർട്ടലുകളായ https://www.apprenticeshipindia.gov.in അല്ലെങ്കിൽ https://nats.education.gov.in എന്നിവയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അപേക്ഷാ ഫീസ് ബിഎഫ്എസ്ഐ എസ്എസ്‌സിയിൽ നിക്ഷേപിക്കുമ്പോൾ മാത്രമേ അപേക്ഷ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകൂ. അപേക്ഷകര്‍ അക്‌നോളജ്‌മെന്റ് നമ്പർ രേഖപ്പെടുത്തുകയും അപേക്ഷാ ഫോമിന്റെ ഒരു പകർപ്പ് സൂക്ഷിക്കുകയും വേണം.

Also Read: Kerala PSC Advice Details: പിഎസ്‌സി അഡ്വൈസ് വിവരങ്ങൾ എങ്ങനെ അറിയാം? ഇത്രയും ചെയ്താല്‍ മതി

വിശദാംശങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി അപേക്ഷകർ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ബിഎഫ്എസ്ഐ എസ്എസ്‌സിയുടെ വെബ്‌സൈറ്റും പതിവായി പരിശോധിക്കണം. 20-28 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. 15,000 രൂപയാണ് സ്റ്റൈപന്‍ഡ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 2,700 ഒഴിവുകളുണ്ട്. കേരളത്തില്‍ 52 ഒഴിവുകളാണുള്ളത്. അണ്‍റിസര്‍വ്ഡ്-27, ഇഡബ്ല്യുഎസ്-6, ഒബിസി-14, എസ്‌സി-5 എന്നിങ്ങനെ ഒഴിവുകള്‍ നീക്കിവച്ചിരിക്കുന്നു. പിഡബ്ല്യുബിഡി വിഭാഗത്തില്‍ ഒസി, എച്ച്‌ഐ, വിഐ വിഭാഗങ്ങള്‍ക്ക് ഓരോ ഒഴിവുകള്‍ വീതം റിസര്‍വ് ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിക്കുക.