Kerala PSC Advice Details: പിഎസ്‌സി അഡ്വൈസ് വിവരങ്ങൾ എങ്ങനെ അറിയാം? ഇത്രയും ചെയ്താല്‍ മതി
PSC Advice Status Check Details: കേരള പിഎസ്‌സി അഡ്വൈസ് വിവരങ്ങൾ അറിയാന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്ക് അതേക്കുറിച്ച് ധാരണയുണ്ടാകില്ല. അത് എങ്ങനെയെന്ന് പരിശോധിക്കാം
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നടത്തുന്ന പരീക്ഷ എഴുതുന്നവര്‍ നിരധിയാണ്. ചിലര്‍ വിദ്യാഭ്യാസത്തിനൊപ്പവും, മറ്റ് ചിലര്‍ പഠനത്തിന് ശേഷം പിഎസ്‌സി കോച്ചിങിലേക്ക് തിരിയുന്നു. നിരവധി പേര്‍ പിഎസ്‌സിക്കു വേണ്ടി നന്നായി ശ്രമിക്കുമെന്നതിനാല്‍ കഠിനാധ്വാനം വേണം. റാങ്ക് ലിസ്റ്റില്‍ മികച്ച സ്ഥാനം സ്വന്തമാക്കാന്‍ തയ്യാറെടുപ്പും അത്രത്തോളം മികച്ചതാകണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രം ജോലി കിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നന്നായി അറിയാം. അതിന് ആ തസ്തികയില്‍ നല്ല ഒഴിവുകളും, ഒപ്പം റാങ്ക് ലിസ്റ്റില്‍ ഉന്നത സ്ഥാനവും ആവശ്യമാണ്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അഡ്വൈസ് ലഭിക്കുന്നതാണ് പ്രധാന കടമ്പ. ഒരു തസ്തികയില്‍ എത്രത്തോളം അഡ്വൈസ് പോയെന്ന് അറിയാന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. പിഎസ്‌സി പരീക്ഷ നേരത്തെ മുതല്‍ എഴുതുന്നവര്‍ക്ക് അത് എങ്ങനെയെന്ന് നന്നായി അറിയാം. എന്നാല്‍ പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്ക് അതേക്കുറിച്ച് ധാരണയുണ്ടാകില്ല. അവര്‍ക്കായാണ് ഈ ലേഖനം.




ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത്
- ആദ്യം പിഎസ്‌സിയുടെ വെബ്‌സൈറ്റ് പരിശോധിക്കുക
- www.keralapsc.gov.in ആണ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്
- ഹോം പേജിലെ റിസള്‍ട്ട് സെഷനിലെ ‘ഡീറ്റെയില്‍സ് ഓഫ് അഡ്വൈസ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- തുടര്‍ന്ന് ലഭിക്കുന്ന സ്റ്റാറ്റസ് ഓഫ് അഡ്വൈസ് പേജില്‍ നിയമനനില പരിശോധിക്കാം.
അഡ്വൈസ് പരിശോധിക്കാന്‍ മൂന്നു വഴികള്‍
- സ്റ്റാറ്റസ് ഓഫ് അഡ്വൈസ് പേജില്‍ ഓരോ കമ്മീഷന്‍ ഓഫീസുകള്‍ നടത്തിയ നിയമനനില പരിശോധിക്കാന്‍ ഓപ്ഷനുണ്ട്
- അക്ഷരമാല ക്രമത്തിൽ തസ്തികകള്‍ പരിശോധിക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍
- കീവേഡുകള്‍ വഴി നിയമനനില തിരയുന്നതാണ് മൂന്നാമത്തേത്
ഇത്രയും ചെയ്താല്‍ ഓരോ തസ്തികയുടെയും നിയമനനില വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. ഓരോ തസ്തികയിലും ക്ലിക്ക് ചെയ്താല്‍ റാങ്ക് ലിസ്റ്റ് വന്നതുമുതലുള്ള അഡ്വൈസ് വിശദാംശങ്ങള്‍ ലഭിക്കും. ഓപ്പണ്‍ കാറ്റഗറി, റിസര്‍വ്ഡ് കാറ്റഗറി എന്നിവയുടെ വിശദാംശങ്ങള്‍ പ്രത്യേകം അറിയാനും അതില്‍ സൗകര്യമുണ്ട്. നിയമനശുപാര്‍ശ ലഭിച്ചവരുടെ പേര് അടങ്ങിയ പിഡിഎഫ് ഫയലും അതില്‍ കിട്ടും.