Kerala Holiday: നാളെ പ്രാദേശിക അവധി; പിഎസ്‌സി പരീക്ഷ മാറ്റുമോ? കമ്മീഷന്റെ അറിയിപ്പ്‌

Beemapally Uroos Holiday and Kerala PSC Exam Update: ബീമാപള്ളി ഉറൂസ് പ്രമാണിച്ച് നാളെ തിരുവനന്തപുരം നഗര പരിധിയില്‍ സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

Kerala Holiday: നാളെ പ്രാദേശിക അവധി; പിഎസ്‌സി പരീക്ഷ മാറ്റുമോ? കമ്മീഷന്റെ അറിയിപ്പ്‌

The Beemapally Dargah Shareef Thiruvananthapuram

Published: 

10 Nov 2026 | 06:44 PM

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് പ്രമാണിച്ച് നാളെ (നവംബര്‍ 11ന്) തിരുവനന്തപുരം നഗര പരിധിയില്‍ സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) അറിയിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബുധനാഴ്ച പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ അഞ്ജു കെഎസ് ഉത്തരവിറക്കിയിരുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സിയും വ്യക്തത വരുത്തിയത്.

നവംബര്‍ 11 മുതല്‍ 21 വരെയാണ് ഉറൂസ്. ക്രമസമാധാന പാലനത്തിനായി ഈ 10 ദിവസവും പൊലീസ് പിക്കറ്റിങും നിരീക്ഷണവും ഉറപ്പാക്കും. കൂടുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്കായി വിന്യസിക്കാനാണ് നീക്കം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സിന്റെ റെസ്‌ക്യൂ ടീമിനെയും സജ്ജമാക്കും. ഇതിനു പുറമെ മെഡിക്കല്‍ സംഘം, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ശക്തമാക്കാനാണ് തീരുമാനം.

പിഎസ്‌സിയുടെ അറിയിപ്പ്‌

കെഎസ്ആര്‍സി പ്രത്യേക സര്‍വീസുകള്‍ നടത്തും. മെഡിക്കല്‍ ടീമും, ആംബുലന്‍സ് സര്‍വീസും 24 മണിക്കൂറും ലഭ്യമാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ പ്രത്യേകം നിയോഗിച്ചിരുന്നു. ഉറൂസ് സുഗമമായും സുരക്ഷിതമായും നടത്താനുള്ള ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ബീമാപള്ളി ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗതാഗതമന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കടല്‍ത്തീരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി.

Also Read: Kerala Holiday : പ്രാദേശിക അവധി ; സർക്കാർ സ്ഥാപനങ്ങളും, വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

ആയിരക്കണക്കിന് പേര്‍ ഉറൂസിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കും. ഉറൂസിന് മുന്നോടിയായി പ്രദേശത്തെ വൈദ്യുതി ലൈനുകളുടെയും തെരുവുവിളക്കുകളുടെയും അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകളും പരിശോധിക്കും.

ഓട്ടോ-ടാക്‌സി പണിമുടക്ക്‌

അതേസമയം, ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12-ന് പണിമുടക്ക് നടത്താന്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ തീരുമാനം. 12-ന് അര്‍ധരാത്രി 12 മുതല്‍ 13-ന് രാത്രി 12 വരെയാണ് പണിമുടക്ക്. ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

English Summary

The Kerala government has declared a local holiday in Thiruvananthapuram city on November 11 for the Beemapally Uroos festival. All educational institutions and government offices within the city corporation limits will remain closed. District Collector Anju K.S. confirmed that previously scheduled public examinations will be held without any change. Following this, the Kerala Public Service Commission (PSC) clarified that all planned exams and interviews will proceed as scheduled.

Loading...
Unable to load recommendations.
Follow Us
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി