5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

High paid Sidejob : ചിലവ് വരവിനേക്കാൾ കൂടുതലാണോ? കൂടുതൽ വരുമാനമുണ്ടാക്കാവുന്ന സൈഡ്ജോലികൾ ഇവ

Best side job: നിങ്ങൾക്ക് അധിക വരുമാനത്തിനും പ്രവൃത്തി പരിചയത്തിനും അവസരമുണ്ടാക്കുന്ന ചില ജോലികൾ പരിചയപ്പെടാം.

High paid Sidejob : ചിലവ് വരവിനേക്കാൾ കൂടുതലാണോ? കൂടുതൽ വരുമാനമുണ്ടാക്കാവുന്ന സൈഡ്ജോലികൾ ഇവ
പ്രതീകാത്മക ചിത്രം (Image courtesy : Nitat Termmee/ Getty Images Creative)
aswathy-balachandran
Aswathy Balachandran | Published: 27 Sep 2024 09:35 AM

കൊച്ചി: ദിനംപ്രതി ചിലവുകൾ കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അധിക വരുമാനം ഇല്ലാതെ പലപ്പോഴും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ വന്നേക്കാം. അങ്ങനെയുള്ളവർ അധിക ജോലിയ്ക്ക് ശ്രമിക്കുക തന്നെ വേണം. ചിലർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം ആയിരിക്കും ആവശ്യം.

നിലവിലെ ജോലി കളയാതെ നിങ്ങൾക്ക് വരുമാനം വർധിപ്പിക്കാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ… ഈ വർഷം ഫോബ്‌സ് മാസിക പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് അത്തരത്തിൽ ചില സൈഡ് ജോലികൾ അധിക വരുമാനം നൽകുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. നിങ്ങൾക്ക് അധിക വരുമാനത്തിനും പ്രവൃത്തി പരിചയത്തിനും അവസരമുണ്ടാക്കുന്ന ചില ജോലികൾ പരിചയപ്പെടാം.

ഫ്രീലാൻസ് എഴുത്ത്

എപ്പോൾ വേണമെങ്കിലും തുടങ്ങാവുന്ന താരതമ്യേന എളുപ്പമുള്ള സൈഡ് ജോലിയാണ് ഫ്രീലാൻസ് എഴുത്ത്. ഒരു കമ്പനിയുടേയും ഭാഗമല്ലാതെ നിന്ന് ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് വരുമാനം ഉണ്ടാക്കാനുള്ള എളുപ്പ വഴിയാണ് ഇത്.

ALSO READ – റെയിൽവേ ജോലിയാണോ ലക്ഷ്യം; ഇങ്ങനെ തയ്യാറെടുക്കൂ… പരീക്ഷ ഉട

എഴുത്ത് തൊഴിലാക്കി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക് ജേർണലിസത്തോട് താൽപര്യം ഉള്ളവർക്കും ഇത് മികച്ച അവസരം നൽകുന്നു. കോപ്പി എഴുത്ത്, കഥ എഴുത്ത്, ഗോസ്‌ററ് റൈറ്റിങ്, ഇ മെയിൽ മാർക്കറ്റിങ്, ബ്ലോഗ് എഴുത്ത്, ആർട്ടിക്കിൾ രചന എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന ജോലികൾ.

വേർച്വൽ അസിസ്റ്റൻസ്

ഫോബ്‌സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് വേർച്വൽ അസിസ്റ്റൻഡിനു ഇപ്പോഴും സാധ്യത ഉണ്ട്. ഇയെയിൽ കൈകാര്യം ചെയ്യുന്നത് പോലുള്ള പല ജോലികളും എഐ ഏറ്റെടുത്തെങ്കിലും ഇപ്പോഴും ഒരു വ്യക്തിയ്ക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ ബാക്കിയുണ്ട്.

ക്ലൈൻഡിനെ വ്യക്തിപരമായി കണ്ട് ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കായി സേവനം നൽകാൻ എഐയ്ക്ക് കഴിയില്ല. അതുകൊണ്ടു തന്നെ പാർട്ട് ടൈം ജോലി എന്ന നിലയിൽ ഇന്നും വേർച്വൽ അസിസ്റ്റന്റിനു ഇന്നും പ്രസക്തി ഉണ്ട്.

ഗ്രാഫിക് ഡിസൈൻ

നിങ്ങൾക്ക് ഡിസൈനിങ് സ്‌കിൽ ഉണ്ടെങ്കിൽ നല്ലൊരു ഗ്രാഫിക് ഡിസൈനർ ആകാൻ എളുപ്പമാണ്. ബ്രാൻഡിങ് മേഖലയിലും മാർക്കറ്റിങ്ങിലും ഇന്നും പ്രാധാന്യം ഉള്ള ജോലി തന്നെയാണ് ഇത്. വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാവുന്ന നല്ല വരുമാനം ഉണ്ടാക്കുന്ന ജോലിയാണ് ഇത്.

വെബ് ഡെവലപ്‌മെന്റ്

വളരെ വരുമാനം ഉണ്ടാക്കാവുന്ന ഒരു ജോലിയാണ് വെബ് ഡെവലപ്‌മെന്റ്. ഒരു പ്രോജക്ടിന്റെ നിരക്കിനു നിങ്ങൾക്ക് നിങ്ങളുടെ വർക്ക് ക്ലൈൻഡിന് നൽകാവുന്നതാണ്.

Latest News