5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

ITBP Recruitment 2024: ഐടിബിപിയിൽ അവസരം; ഉയർന്ന ശമ്പളം, പത്താം ക്ലാസ് യോഗ്യത, എങ്ങനെ അപേക്ഷിക്കാം

ITBP Recruitment for Constable Vacancies 2024: അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ എട്ട് മുതൽ നവംബർ ആറ് വരെ അപേക്ഷിക്കാം. 21700 മുതൽ 69000 രൂപ വരെയാണ് ശമ്പളം.

ITBP Recruitment 2024: ഐടിബിപിയിൽ അവസരം; ഉയർന്ന ശമ്പളം, പത്താം ക്ലാസ് യോഗ്യത, എങ്ങനെ അപേക്ഷിക്കാം
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (Image Credits: Hindustan Times)
Follow Us
nandha-das
Nandha Das | Updated On: 27 Sep 2024 10:25 AM

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐടിബിപി) കോൺസ്റ്റബിൾ (ഡ്രൈവർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 545 ഒഴിവുകളാണുള്ളത്. ജനറൽ സർവീസ് ഗ്രൂപ്പ് സി (നോൺ-ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) വിഭാഗത്തിന് കീഴിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https://recruitment.itbpolice.nic.in/rect/index.php സന്ദർശിക്കുക.

അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ എട്ട് മുതൽ നവംബർ ആറ് വരെ അപേക്ഷിക്കാം. 21700 മുതൽ 69000 രൂപ വരെയാണ് ശമ്പളം.

യോഗ്യത

അംഗീകൃത ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും പത്താം ക്ലാസ്/തത്തുല്യം പാസായിരിക്കണം.
ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.

പ്രായം

അപേക്ഷകരുടെ പ്രായം 21-നും 27-നും ഇടയിലായിരിക്കണം.

ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

തെരഞ്ഞെടുപ്പ്

ഫിസിക്കൽ ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവ പാസായാൽ അടുത്ത ഘട്ടം ഡ്രൈവിംഗ് ടെസ്റ്റ് ആണ്. ഈ ഘട്ടങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഡോക്യുമെന്ററി വെരിഫിക്കേഷൻ, മെഡിക്കൽ എക്‌സാമിനേഷൻ എന്നിവയുണ്ടാകും.

ALSO READ: റെയിൽവേ ജോലിയാണോ ലക്ഷ്യം; ഇങ്ങനെ തയ്യാറെടുക്കൂ… പരീക്ഷ ഉടൻ

എങ്ങനെ അപേക്ഷിക്കാം?

 

  1. ഔദ്യോഗിക വെബ്സൈറ്റായ https://recruitment.itbpolice.nic.in/rect/index.php സന്ദർശിക്കുക.
  2. പേജ് തുറന്ന് വരുമ്പോൾ, ഐടിബിപി റിക്രൂട്ട്മെന്റ് 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.
  4. ആവശ്യമായ ഡോക്യൂമെന്റുകൾ സ്കാൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുക.
  5. സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  6. അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് ഔട്ട് എടുത്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

Latest News