Bharat Dynamics Recruitment: ഐടിഐ മാത്രം മതി; ഭാരത് ഡൈനാമിക്സിൽ നിങ്ങൾക്കും ജോലി നേടാം
Bharat Dynamics Job Vacancy: വിവിധ ട്രേഡുകൾക്കായി അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രത്യേകം തയ്യാറാക്കുമെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. ഓരോ ട്രേഡിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു പൊതു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാകും നിയമനം.
ഭാരത് ഡൈനാമിക്സിൽ (ബിഡിഎൽ) അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ബിഡിഎല്ലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ bdl-india.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ 156 ഒഴിവുകളുടെ വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ എട്ട് വരെയാണ്. 14 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് ആണ് അപേക്ഷ നൽകാനുള്ള അവസരം. ഫിറ്റർ 70, ഇലക്ട്രീഷ്യൻ 10, ഇലക്ട്രോണിക്സ് മെക്കാനിക് 30, മെഷീനിസ്റ്റ് 15, മെഷീനിസ്റ്റ് ഗ്രൈൻഡർ 2, മെഷീനിസ്റ്റ് ഡീസൽ 5, മെഷീനിസ്റ്റ് ആർ & എസി 5, ടർണർ 15, വെൽഡർ 4 എന്നിങ്ങനെയാണ് മേഖലകൾ തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം.
അപേക്ഷ സമർപ്പിക്കാനുള്ള തുകയുടെ വിശദാംശങ്ങൾ ഇതിൽ നൽകിയിട്ടില്ല. വിവിധ ട്രേഡുകൾക്കായി അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രത്യേകം തയ്യാറാക്കുമെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. ഓരോ ട്രേഡിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു പൊതു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് https://bdl-india.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Also Read: അടുത്ത വർഷത്തെ ജോലി ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം, കർഷന നിർദ്ദേശവുമായി പിഎസ് സി
ഒബിസി, എസ്‌സി, എസ്ടി, വികലാംഗർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. അപേക്ഷകർ പത്താം ക്ലാസ് പാസായവരും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് നേടിയവരുമായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആദ്യം BDL വെബ്‌സൈറ്റ് സന്ദർശിക്കുക.
തുടർന്ന്, www.apprenticeshipindia.gov.in എന്നതിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷയുടെ ഒരു പകർപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം, ഇനിപ്പറയുന്ന വിലാസത്തിലേക്ക് തപാൽ വഴി അയയ്ക്കുക
മാനേജർ (എച്ച്ആർ) അപ്രന്റീസ്,
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്,
കാഞ്ചൻബാഗ്, ഹൈദരാബാദ് – 500058.