AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Two Results 2024: പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 78.69 ശതമാനം

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.26 ശതമാനത്തിൻറെ കുറവാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വർഷം ഇത് 82.95 ശതമാനമായിരുന്നു

Kerala Plus Two Results 2024:  പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു,  വിജയശതമാനം 78.69 ശതമാനം
Kerala Plus Two Results 2024 (1)
Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 09 May 2024 | 03:47 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു  പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.26 ശതമാനത്തിൻറെ കുറവാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വർഷം ഇത് 82.95 ശതമാനമായിരുന്നു. റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,74,755 വിദ്യാർഥികളിൽ 2,93,281 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. വൊക്കേഷണൽ ഹയർ സക്കൻഡറിയുടെ വിജയശതമാനം 71.42% ആണ്. വൊക്കേഷണൽ ഹയർ സക്കൻഡറി ഫലത്തിലും വിജയശതമാനം ഗണ്യമായി കുറഞ്ഞു. ആറ് ശതമാനത്തിൽ അധികം കറുവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് മണി മുതൽ വിദ്യാർഥികൾക്ക് ഫലം ലഭിച്ച് തുടങ്ങും.

ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല എറണാകുളമാണ്.  84.12 ശതമാനം എറണാകുളം ജില്ലയിലെ പ്ലസ് ടു വിജയശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് വയനാട് ജില്ലയാണ്. വിജയശതമാനം 72.13% ആണ്.

63 സ്കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥാമാക്കിയത്. ഇതിൽ ഏഴെണ്ണം സർക്കാർ സ്കൂളുകളാണ്.  സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞതിന് കുറച്ച് അന്വേഷിക്കാൻ പ്രത്യേക സമതിയെ നിയമിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.

സയൻസ് വിഭാഗത്തിൽ 1,60, 696 പേരും, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 51149 പേരും വിജയിച്ചപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ വിജയിച്ചത് 83048 പേരാണ്. സയൻസ് വിഭാഗത്തിൻറെ വിജയശതമാനം 84.84 ശതമാനവും, ഹ്യൂമാനിറ്റീസിന് 67.09 ശതമാനവും, കൊമേഴ്സിന് 76.11 ശതമാനവുമാണ് വിജയം