CA Results 2025: സിഎ പരീക്ഷാ ഫലം ആടുത്ത അഴ്ച്ച പ്രസിദ്ധീകരിക്കും; എവിടെ എപ്പോൾ അറിയാം?
CA Exam Results 2025: സിഎ പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയത്തിലും കുറഞ്ഞത് 40 മാർക്കെങ്കിലും ആവശ്യമാണ്. മൊത്തം 70 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ചെയ്യുന്ന വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനോടെ പാസാകും. 2025 മെയ് സെഷനിലെ സിഎ ഫൗണ്ടേഷൻ പരീക്ഷ മെയ് 15, 17, 19, 21 തീയതികളിലാണ് നടന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) 2025 മെയ് സെഷനിലെ സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, ഫൗണ്ടേഷൻ പരീക്ഷകളുടെ ഫലം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിവരം അനുസരിച്ച്, സിഎ ഫൈനൽ, ഇന്റർമീഡിയറ്റ് പരീക്ഷകളുടെ ഫലം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാവും പ്രഖ്യാപിക്കുക. അതേസമയം സിഎ ഫൗണ്ടേഷൻ ഫലം അതേ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ലഭ്യമാകും.
icai.nic.in, icaiexam.icai.org, icai.org എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
സിഎ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം
ഔദ്യോഗിക വെബ്‌സൈറ്റായ icai.org സന്ദർശിക്കുക.
ഹോംപേജിലെ ‘CA ഫലം 2025’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അടുത്തതായി നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, പിൻ എന്നിവ നൽകുക
നൽകിയിരിക്കുന്ന കാപ്‌ച കോഡ് നൽകി ‘സമർപ്പിക്കുക’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഫലം സ്‌ക്രീനിൽ ദൃശ്യമാകും
ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാം.
സിഎ പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയത്തിലും കുറഞ്ഞത് 40 മാർക്കെങ്കിലും ആവശ്യമാണ്. മൊത്തം 70 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ചെയ്യുന്ന വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനോടെ പാസാകും. 2025 മെയ് സെഷനിലെ സിഎ ഫൗണ്ടേഷൻ പരീക്ഷ മെയ് 15, 17, 19, 21 തീയതികളിലാണ് നടന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഐസിഎഐയുടെ കാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവുകളിൽ പങ്കെടുക്കുന്നതിന് ഈ പരീക്ഷയിൽ വിജയിച്ചിരിക്കണം.
പ്ലേസ്‌മെന്റ് ഡ്രൈവിലേക്കുള്ള രജിസ്ട്രേഷൻ വിൻഡോ ജൂലൈ 10 മുതൽ ജൂലൈ 20 വരെ ലഭ്യമാകും. 2024 നവംബറിലെ പരീക്ഷകളിൽ വിജയിച്ചെങ്കിലും നേരത്തെ നടത്തിയ പ്ലേസ്‌മെന്റുകളിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്കും ഈ വരാനിരിക്കുന്ന ഡ്രൈവിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്.