AAICLAS Recruitment 2025: പ്ലസ്ടു യോഗ്യതയുണ്ടെങ്കില്‍ അസിസ്റ്റന്റായി ജോലി, AAICLAS വിളിക്കുന്നു
AAICLAS Assistant Recruitment 2025: ജനറല്‍, ഒബിസി കാറ്റഗറികള്‍ക്ക് 500 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ്, സ്ത്രീകള്‍ എന്നിവര്‍ക്ക് 100 രൂപ മതി. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തില്‍ കുറഞ്ഞത് 60 ശതമാനവും, എസ്‌സി, എസ്ടി വിഭാഗത്തിന് 55 ശതമാനം മാര്‍ക്കും വേണം
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉടമസ്ഥതയിലുള്ള എഎഐ കാര്‍ഗോ ലൊജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി(AAICLAS)യില്‍ അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പാൻ ഇന്ത്യ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് ഫിക്സഡ് ടേം കോൺട്രാക്ടിലാണ് നിയമനം. ആദ്യ വര്‍ഷം 21500 രൂപ, രണ്ടാം വര്‍ഷം 22000 രൂപ, മൂന്നാം വര്‍ഷം 22500 രൂപ എന്നിങ്ങനെയാണ് വേതനം. പാട്‌ന, വിജയവാഡ, വഡോദര, പോര്‍ട്ട് ബ്ലയര്‍, ഗോവ, ചെന്നൈ എന്നിവിടങ്ങളിലാണ് നിയമനം. ജൂലൈ ഏഴ് വരെ അപേക്ഷിക്കാം.
അഖിലേന്ത്യാ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കാൻ തയ്യാറല്ലാത്ത ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തില്‍ കുറഞ്ഞത് 60 ശതമാനവും, എസ്‌സി, എസ്ടി വിഭാഗത്തിന് 55 ശതമാനം മാര്‍ക്കും വേണം.
ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ വായിക്കാനും സംസാരിക്കാനും ഉള്ള കഴിവ് വേണം. 27 വയസില്‍ കൂടരുത്. വിമാനത്താവളത്തിലെ പ്രവർത്തന ജോലികൾക്കുള്ള സഹായം, യാത്രക്കാരുടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള സഹായം, മറ്റ് മൾട്ടി ടാസ്കിംഗ് പ്രവർത്തന പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്യേണ്ടി വരും.




Read Also: NICL AO Recruitment 2025: അടിസ്ഥാന ശമ്പളം 50925 രൂപ, എന്‍ഐസിഎല്ലില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാകാം
കൺവെയർ ബെൽറ്റിൽ നിന്നും എക്സ്-റേ മെഷീനിൽ നിന്നും ലഗേജ് ഉയർത്തുന്നതും ജോലിയില്‍ പെടും. അത്തരം ജോലി ചെയ്യാൻ തയ്യാറല്ലാത്ത ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. ജനറല്‍, ഒബിസി കാറ്റഗറികള്‍ക്ക് 500 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ്, സ്ത്രീകള്‍ എന്നിവര്‍ക്ക് 100 രൂപ മതി. aaiclas.aero എന്ന വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ നോട്ടിഫിക്കേഷനും അപേക്ഷിക്കാനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ചതിന് ശേഷം മാത്രം അയയ്ക്കുക.