AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Canara Bank Recruitment 2026: കാനറ ബാങ്കിൽ 3,500 ഗ്രാജുവേറ്റ് അപ്രന്റീസ് അവസരങ്ങൾ; കേരളത്തിൽ 240 ഒഴിവുകൾ!

Canara bank apprentice recruitment 2026-27: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ അറിവുണ്ടായിരിക്കണം. നിർദ്ദിഷ്ട പ്രാദേശിക ഭാഷ പഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രാദേശിക ഭാഷാ പരിജ്ഞാന പരിശോധന നടത്തുന്നതാണ്.

Canara Bank Recruitment 2026: കാനറ ബാങ്കിൽ 3,500 ഗ്രാജുവേറ്റ് അപ്രന്റീസ് അവസരങ്ങൾ; കേരളത്തിൽ 240 ഒഴിവുകൾ!
Canara BankImage Credit source: Canara Bank Facebook
Jayadevan AM
Jayadevan AM | Published: 07 Oct 2026 | 08:24 PM

കാനറ ബാങ്ക്‌ ഗ്രാജുവേറ്റ് അപ്രന്റീസുകളുടെ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യരായ ഉദ്യോഗാർത്ഥികൾ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS) പോർട്ടലായ https://nats.education.gov.in -ൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ പ്രൊഫൈൽ 100 ശതമാനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. ഒക്ടോബര്‍ 17 വരെ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യയിലൊട്ടാകെ 3500 പരിശീലന സീറ്റുകളാണുള്ളത്. ഇതിൽ കേരളത്തിൽ 240 സീറ്റുകൾ ഒഴിവുണ്ട്. ഈ പ്രോജക്റ്റിന് കീഴിൽ ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തെ പരിശീലന സീറ്റുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

20-28 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യമായ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 01.01.2023-നും 01.09.2026-നും ഇടയിലുള്ള കാലയളവിൽ (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ബിരുദം പൂർത്തിയാക്കിയിരിക്കണം.

പ്രാദേശിക ഭാഷ അറിയണം

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ അറിവുണ്ടായിരിക്കണം. നിർദ്ദിഷ്ട പ്രാദേശിക ഭാഷ പഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല.

Also Read: Sabarimala Nursing Vacancies: ശബരിമലയിൽ നേഴ്സിങ് ഓഫീസർ അവസരം! അഭിമുഖം നാളെ; സമയവും സ്ഥലവും അറിയാം

മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രാദേശിക ഭാഷാ പരിജ്ഞാന പരിശോധന നടത്തുന്നതാണ്. ബാങ്ക് ഉദ്യോഗാർത്ഥികളെ രേഖാ പരിശോധനയ്ക്ക് വിളിക്കുമ്പോഴാണ് ഈ പരീക്ഷ നടത്തുക. ഈ പരീക്ഷയിൽ യോഗ്യത നേടാത്തവരെ അപ്രന്റീസായി നിയമിക്കുന്നതല്ല.

അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവ് 12 മാസമായിരിക്കും (ഒരു വർഷം). മെരിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് NATS അപ്രന്റീസ്ഷിപ്പ് പോർട്ടൽ വഴി ഡിജിറ്റൽ അപ്രന്റീസ്ഷിപ്പ് കരാർ നൽകും. ബാങ്കിൽ നിന്ന് ഡിജിറ്റൽ അപ്രന്റീസ്ഷിപ്പ് കരാർ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ NATS പോർട്ടലിൽ അത് സ്വീകരിക്കേണ്ടതാണ്. ബാങ്കുമായി അപ്രന്റീസ്ഷിപ്പ് കരാറിൽ ഏർപ്പെടുകയും അത് NATS പോർട്ടലിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് വരെ ഒരു ഉദ്യോഗാർത്ഥിയെയും അപ്രന്റീസായി നിയമിക്കുന്നതല്ല.

സ്റ്റൈപ്പൻഡ് എത്ര?

അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവിൽ പ്രതിമാസം 16,650 രൂപ സ്റ്റൈപ്പൻഡ് നൽകും (ഇതിൽ കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി തുകയും ഉൾപ്പെടും). അപ്രന്റീസുകൾക്ക് മറ്റ് അലവൻസുകൾക്കോ ആനുകൂല്യങ്ങൾക്കോ അർഹതയുണ്ടായിരിക്കില്ല. കാനറ ബാങ്ക് പ്രതിമാസം 10,500 രൂപ അപ്രന്റീസിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. കേന്ദ്ര സർക്കാരിന്റെ വിഹിതമായ 6,150 രൂപ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിബിടി (DBT) മോഡ് വഴി ഉദ്യോഗാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്.

എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ (SC/ST/PwBD) വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസില്ല. മറ്റെല്ലാ വിഭാഗക്കാർക്കും 500 രൂപയാണ് അപേക്ഷാ ഫീസ്. www.canarabank.bank.in എന്ന കാനറ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

English Summary

Canara Bank is recruiting 3,500 Graduate Apprentices across India, including 240 seats in Kerala. Graduates aged 20 to 28 who passed between 2023 and 2026 are eligible to apply. Candidates must complete a 100% profile on the NATS portal and apply online before October 17, 2026.

Follow Us