Canara Bank Vacancy: കാനറ ബാങ്കിൽ അപ്രൻ്റീസായാൽ സ്റ്റൈപൻ്റ് മാത്രമല്ല, സർക്കാരും പൈസ തരും

Canara Bank Apprentice Vacancy: ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് 20 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പരമാവധി 28 വയസാണ് പ്രായം. എസ്‌സി/എസ്ടി, ഒബിസി, ദിവ്യാംഗർ, വിധവകൾ, മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവുകൾ ബാധകമാണ്.

Canara Bank Vacancy: കാനറ ബാങ്കിൽ അപ്രൻ്റീസായാൽ സ്റ്റൈപൻ്റ് മാത്രമല്ല, സർക്കാരും പൈസ തരും

Canara Bank Vacancy

Published: 

24 Sep 2025 10:52 AM

ഇന്ത്യയിലുടനീളമുള്ള കാനറ ബാങ്കുകളിൽ അപ്രന്റീസ് ഒഴിവുകൾ. 3,500 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 23 മുതലാണ് അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. താൽപ്പര്യമുള്ള യോഗ്യരുമായ ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 12 വരെ ഔദ്യോഗിക വെബ്‌സൈറ്റായ canarabank.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

മറ്റ് രീതിയിലൂടെ നൽകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ (www.nats.education.gov.in) രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാ​ഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷാ വീസ്. എസ്‌സി / എസ്ടി / പിഎച്ച് (ദിവ്യാംഗ്) എന്നീ വിഭാ​ഗങ്ങൾ അപേക്ഷ ഫീസ് നൽകേണ്ടതില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് 20 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പരമാവധി 28 വയസാണ് പ്രായം. എസ്‌സി/എസ്ടി, ഒബിസി, ദിവ്യാംഗർ, വിധവകൾ, മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവുകൾ ബാധകമാണ്.

Also Read: ഐഎസ്ആർഒയിൽ സയന്റിസ്റ്റ്, എൻജിനിയർ ഒഴിവുകൾ

വിഭാഗം തിരിച്ചുള്ള ഒഴിവുകൾ:

ജനറൽ: 1,534

ഒബിസി: 845

ഇഡബ്ല്യുഎസ്: 337

എസ്‌സി: 557

എസ്ടി: 227

ആകെ ഒഴിവ്: 3,500

യോ​ഗ്യത

അപേക്ഷ നൽകുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ 2022 ജനുവരി ഒന്നിനും 2025 സെപ്റ്റംബർ ഒന്നിനും ഇടയിൽ പാസായവരായിരിക്കണം. 10 അല്ലെങ്കിൽ 12 ക്ലാസുകളിലെ മാർക്ക് ഷീറ്റ് പ്രാദേശിക ഭാഷാ പഠനം സാക്ഷ്യപ്പെടുത്തുന്നില്ലെങ്കിൽ നിർബന്ധമാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ കാനറ ബാങ്ക് ആവശ്യകതകൾക്ക് അനുസരിച്ച് വൈദ്യപരമായി യോഗ്യരായിരിക്കണം.

സ്റ്റൈപ്പൻഡ്

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അപ്രന്റീസുകൾക്ക് മറ്റ് അലവൻസ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. പ്രതിമാസം 10,500 രൂപ അപ്രന്റീസസ് അക്കൗണ്ടിലേക്ക് വരും. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സ്റ്റൈപ്പൻഡിന്റെ സർക്കാർ വിഹിതമായ 4500 രൂപ നേരിട്ട് അപ്രന്റീസസ് ബാങ്ക് അക്കൗണ്ടിലേക്ക് DBT മോഡ് വഴി ക്രെഡിറ്റ് ചെയ്യപ്പെടും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും