CBSE Board Exam Result: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഉടൻ തന്നെ; എവിടെ, എപ്പോൾ അറിയാം?
CBSE Class 10, 12 Results 2025: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/ കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.
പരീക്ഷ ഫലം എന്നെത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിബിഎസ്ഇ വിദ്യാർഥികൾ. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ 10, 12 ക്ലാസുകളിലെ ഫലം ഉടൻ പുറത്തുവിട്ടേക്കുമെന്നാണ് സൂചന. 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനം എന്നുണ്ടാകും എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. എന്നിരുന്നാലും, മുൻ വർഷങ്ങളിലേത് പോലെ മെയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18നാണ് അവസാനിച്ചത്. ബോർഡ് പതിവ് രീതി പിന്തുടരുകയാണെങ്കിൽ, മെയ് പകുതിയോടെ ഫലം പ്രതീക്ഷിക്കാം. 2024ൽ മെയ് 13നും 2023ൽ മെയ് 12നുമാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെയാണ് നടന്നത്. 2024ൽ പന്ത്രണ്ടാം ക്ലാസ് ഫലം മെയ് 13നും 2023-ൽ മെയ് 9നുമയിരുന്നു പ്രഖ്യാപിച്ചത്. ഇത്തവണ ഫലം മെയ് 7നും മെയ് 12നും ഇടയിൽ വരുമെന്നാണ് സൂചന.
ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in, results.cbse.nic.in സന്ദർശിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/ കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.
ALSO READ: ഉന്നതപഠനമാണോ ലക്ഷ്യം? എംജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
- സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in / cbseresults.nic.in സന്ദർശിക്കുക.
- ഹോം പേജിലെ ‘CBSE 10th Result 2025’ അല്ലെങ്കിൽ ‘CBSE 12th Result 2025’ എന്നത് തിരഞ്ഞെടുക്കുക.
- വിദ്യാർഥികൾ റോൾ നമ്പർ, ജനനത്തീയതി എന്നിവ പൂരിപ്പിച്ച് നൽകുക.
- ഫലം സ്ക്രീനിൽ ദൃശ്യമാകും. സ്കോർകാർഡ് പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യുക.
ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.