CBSE 10th Class Results 2025: സിബിഎസ്ഇ പത്താം ക്ലാസ് റിസല്‍ട്ട് പുറത്ത്; 93.66% വിജയം; പരിശോധിക്കേണ്ടത് ഇങ്ങനെ

CBSE 10th Class Results 2025 out: 2,371,939 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി. 2,221,636 പേർ വിജയിച്ചു. 2024 നെ അപേക്ഷിച്ച് വിജയശതമാനത്തില്‍ ഇത്തവണ 0.06% വര്‍ധനവുണ്ടായി. 1.99 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ സ്കോർ നേടി

CBSE 10th Class Results 2025: സിബിഎസ്ഇ പത്താം ക്ലാസ് റിസല്‍ട്ട് പുറത്ത്; 93.66% വിജയം; പരിശോധിക്കേണ്ടത് ഇങ്ങനെ

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍-ഫയല്‍ ചിത്രം

Updated On: 

13 May 2025 | 02:15 PM

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്. 93.66 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 2,371,939 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി. 2,221,636 പേർ വിജയിച്ചു. 2024 നെ അപേക്ഷിച്ച് വിജയശതമാനത്തില്‍ ഇത്തവണ 0.06% വര്‍ധനവുണ്ടായി. 1.99 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ സ്കോർ നേടി. 45,000 ൽ അധികം വിദ്യാർത്ഥികൾ 95 ശതമാനത്തിൽ കൂടുതൽ മാര്‍ക്ക് നേടി.

ഫലം പരിശോധിക്കാന്‍

Read Also: CBSE 10th Class Results 2025: സിബിഎസ്ഇ പത്താം ക്ലാസ് റിസല്‍ട്ട് പുറത്ത്; 93.66 ശതമാനം വിജയം; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

99.79 ശതമാനം വിജയത്തോടെ തിരുവനന്തപുരം, വിജയവാഡ മേഖലകള്‍ മുന്നിലെത്തി. ബെംഗളൂരു (98.90), ചെന്നൈ (98.71), പൂനെ (96.54), അജ്മീര്‍ (95.44) തുടങ്ങിയവയ മേഖലകളും മികച്ച വിജയശതമാനം നേടി. 84.14 ശതമാനം വിജയവുമായി ഗുവാഹത്തിയാണ് ഏറ്റവും പിന്നില്‍.

പരീക്ഷ എഴുതിയവരില്‍ 95 ശതമാനം പെണ്‍കുട്ടികളും, 92.63 ശതമാനം ആണ്‍കുട്ടികളും ജയിച്ചു. 94 ശതമാനം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ 2.37 ശതമാനം മികച്ച പ്രകടനം കാഴ്ചവച്ചെന്ന് സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

https://cbseservices.digilocker.gov.in/activatecbse എന്ന ലിങ്കിലൂടെ ഡിജിലോക്കര്‍ അക്കൗണ്ട് ആക്ടിവേറ്റ്‌ ചെയ്യാം. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകള്‍ ലഭിക്കും.  സിബിഎസ്ഇ 12-ാം ക്ലാസ് റിസല്‍ട്ടും ഇന്ന് പുറത്തുവിട്ടിരുന്നു. 88.39 ശതമാനം പേര്‍ പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ