CBSE: ലക്ഷ്യം വിദ്യാര്‍ത്ഥികളുടെ ക്ഷേമം; അധ്യാപകർക്കും ജീവനക്കാർക്കും മാനസികാരോഗ്യ പരിശീലനം നിര്‍ബന്ധമാക്കി സിബിഎസ്ഇ

CBSE’s new directive: അഫിലിയേറ്റഡ് സ്കൂളുകളിലെ എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും മാനസികാരോഗ്യ പരിശീലനം നിർബന്ധമാക്കി സിബിഎസ്ഇ. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

CBSE: ലക്ഷ്യം വിദ്യാര്‍ത്ഥികളുടെ ക്ഷേമം; അധ്യാപകർക്കും ജീവനക്കാർക്കും മാനസികാരോഗ്യ പരിശീലനം നിര്‍ബന്ധമാക്കി സിബിഎസ്ഇ

CBSE

Published: 

23 Feb 2026 | 07:17 PM

അഫിലിയേറ്റഡ് സ്കൂളുകളിലെ എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും വർഷത്തിൽ രണ്ടുതവണയെങ്കിലും മാനസികാരോഗ്യ പരിശീലനം നിർബന്ധമാക്കി സിബിഎസ്ഇ. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അംഗീകൃത മാനസികാരോഗ്യ വിദഗ്ധർ ആയിരിക്കണം പരിശീലിപ്പിക്കേണ്ടത്. കുട്ടികളിലെ സ്വഭാവത്തിന്റെ വ്യതിയാനം കണ്ടെത്തല്‍, മാനസിക സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ പരിശീലനത്തിന്റെ ഭാഗമാണ്.

അധ്യാപക, അനധ്യാപക, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിന് പരിശീലനം ലഭിച്ചതായി സ്‌കൂളുകള്‍ ഉറപ്പാക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. കുട്ടികളിലെ മാനസിക സമ്മർദ്ദം തിരിച്ചറിയാനും, അനാവശ്യമായ അക്കാദമിക് സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ട്‌ കൃത്യമായ ഇടവേളകളിൽ രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം.

സ്കൂൾ പാഠ്യപദ്ധതിയിലും ഓറിയന്റേഷൻ പ്രോഗ്രാമുകളിലും മാനസികാരോഗ്യ സാക്ഷരത ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തും. മാനസികാരോഗ്യ ഇടപെടലുകൾ, പരിശീലന സെഷനുകൾ എന്നിവയുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും, സൂക്ഷിക്കുകയും വേണമെന്നും സ്‌കൂളുകള്‍ക്ക് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.

Also Read: CBSE Exam 2026: സിബിഎസ്ഇ ചോദ്യപേപ്പറുകളില്‍ പ്രശ്‌നമുണ്ടോ? എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? സ്‌കൂളുകള്‍ ചെയ്യേണ്ടത്‌

സ്‌പോർട്‌സ്, കല, വ്യക്തിത്വ വികസനം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. പരീക്ഷാ രീതികൾ ഇടയ്ക്കിടെ അവലോകനം ചെയ്യണം. ഇതുവഴി വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വബോധം വളര്‍ത്തിയെടുക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നതും ബോര്‍ഡ് നിര്‍ബന്ധമാക്കി. അക്കാദമിക് സമ്മർദ്ദം കുറയ്ക്കുക, വൈവിധ്യമാർന്ന അക്കാദമിക്, പ്രൊഫഷണൽ പാതകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് ലക്ഷ്യം.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ