Kerala School Holiday : എടാ മോനേ ഡിസംബർ നാലിന് സ്കൂളിൽ പോകേണ്ട! കളക്ടർ അവധി പ്രഖ്യാപിച്ചു
Chakkulathukavu Pongala 2025 Alappuzha Holiday : ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് നാല് താലൂക്കുകൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡെൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല

School Holiday
ആലപ്പുഴ : വിദ്യാർഥികൾക്ക് സന്തോഷ വാർത്ത! ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ നാല് വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കലക്ടർ. കുട്ടനാട്, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം റെസിഡെൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലയെന്ന് കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം ഈ നാല് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരിഞ്ഞെടുപ്പുമായും വോട്ടപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് അവധി ബാധകമല്ല. കൂടാതെ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ നടക്കുമെന്നും കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കി.
ALSO READ : Kerala Holiday: ഡിസംബര്‍ ഒന്നിനും അവധി, തുടര്‍ച്ചയായി മൂന്ന് ദിവസം വീട്ടിലിരിക്കാം
ഡിസംബർ ഒന്നിനും അവധി
ഗുരുവായൂർ ഏകാദേശിയോട് അനുബന്ധിച്ച് ഡിസംബർ ഒന്നിന് തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഡിസംബർ ഒന്നിന് മുമ്പ് നവംബർ 29, 30 തീയതികൾ ശനി, ഞായർ ദിവസങ്ങളായാൽ ചാവാക്കാടുള്ളവർക്ക് തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക.
മുണ്ടിനീര് ബാധ, ഈ സ്കൂളുകൾക്ക് അവധി
മുണ്ടിനീര് ബാധയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ല കളക്ടർ. നീർക്കുന്നം എച്ച്.ഐ.എൽ.പി സ്‌കൂളിനും മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എൽ പി വിഭാഗത്തിനുമാണ് 21 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നീർക്കുന്നം എച്ച്.ഐ.എൽ.പി സ്‌കൂളിന് നവംബർ 25-ാം തീയതി മുതലാണ് അവധി പ്രാബല്യത്തിൽ വന്നത്. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിന് നവംബർ 26 മുതലാണ് അവധി ആരംഭിച്ചത്