AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CISF Recruitment 2025: സിഐഎസ്‌എഫിൽ കായിക താരങ്ങൾക്ക് അവസരം; 81,100 വരെ ശമ്പളം, 30 ഒഴിവുകൾ

CISF Recruitment 2025 Registration Begins: താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സിഐഎസ്എഫിന്റെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 30 ആണ്.

CISF Recruitment 2025: സിഐഎസ്‌എഫിൽ കായിക താരങ്ങൾക്ക് അവസരം; 81,100 വരെ ശമ്പളം, 30 ഒഴിവുകൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
nandha-das
Nandha Das | Published: 17 May 2025 18:09 PM

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സ്‌പോർട്‌സ് ക്വാട്ടയ്ക്ക് കീഴിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളാണ് ഉള്ളത്. ഹോക്കിയിൽ സംസ്ഥാന/ദേശീയ/അന്താരാഷ്ട്ര തലത്തിൽ മത്സരിച്ച സ്ത്രീകൾക്കാണ് അവസരം. താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സിഐഎസ്എഫിന്റെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 30 ആണ്.

അപേക്ഷകർ അംഗീകൃത സ്ഥാപനത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. ഹോക്കിയിൽ സംസ്ഥാന/ദേശീയ/അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തതിന്റെ സാധുവായ റെക്കോർഡും ഹാജരാക്കണം. ഓഗസ്റ്റ് 1ന് 18നും 23നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അതായത് 2002 ഓഗസ്റ്റ് 2-നും 2007 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം. ഇതിന് പുറമെ അലവൻസുകളും ഉണ്ടാകും.

അപേക്ഷിക്കേണ്ട വിധം

  • സിഐഎസ്എഫിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ cisfrectt.cisf.gov.in സന്ദർശിക്കുക
  • ഹോം പേജിലെ ‘ലോഗിൻ’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘പുതിയ രജിസ്ട്രേഷൻ’ തിരഞ്ഞെടുക്കുക
    വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.