CMD Internship 2025: എഞ്ചിനീയറിങ് കഴിഞ്ഞ് വെറുതെ ഇരിക്കുവാണോ? ഇതാ മികച്ച ഇന്റേണ്‍ഷിപ്പിന് അവസരം
CMD Internship 2025 For graduates: സിഎംഡി മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നാളെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നാളെ രാവിലെ 11.30ന് മുമ്പ് അപേക്ഷ ലഭിച്ചിരിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് സിഎംഡിയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം.

Centre For Management Development
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നാളെയാണ് (ഒക്ടോബര്‍ 15) അപേക്ഷിക്കാനുള്ള അവസാന തീയതി. നാളെ രാവിലെ 11.30ന് മുമ്പ് അപേക്ഷ ലഭിച്ചിരിക്കണം. ബിടെക് (ടെക്‌നിക്കല്‍) കഴിഞ്ഞ വര്‍ക്ക് അപേക്ഷിക്കാം. മെക്കാനിക്കല്‍, എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. എംടെക് (ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ്, ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിങ്), എംബിഎ (എച്ച്ആര്‍, ഫിനാന്‍സ്, അല്ലെങ്കില്‍ ഓപ്പറേഷന്‍സ്)/ എംഎസ്ഡബ്ല്യു യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഇംഗ്ലീഷ് സംസാരിക്കാനും, എഴുതാനും അറിയണം. കമ്മ്യൂണിക്കേഷന്‍, ഇന്റര്‍പേഴ്‌സണല്‍ സ്‌കില്ലുകള്‍ വേണം. പഠിക്കാനുള്ള അഭിനിവേശവും ഒരു പ്രൊഫഷണൽ അന്തരീക്ഷത്തിൽ വിജയിക്കാനുള്ള ആഗ്രഹവും ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 10,000-1500 ആണ് സ്റ്റൈപ്പൻഡ്.
അവസരങ്ങള്‍ ഇങ്ങനെ
ഫീല്‍ഡ്, ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും. കമ്മ്യൂണിറ്റി ഫീല്‍ഡ് വിസിറ്റ്, ഡാറ്റ റെക്കോര്‍ഡിങ്, അനാലിസിസ്, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയ്ക്കുള്ള അവസരമുണ്ടാകും. സോഷ്യല്‍ റിസര്‍ച്ച് അസൈൻമെന്റുകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രോജക്ട് ടീമുകളിൽ നിന്ന് പഠിക്കാനും പ്രോജക്ടുകളിൽ സംഭാവന നൽകാനുമുള്ള അവസരം ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ ലഭിക്കുമെന്ന് സിഎംഡി വ്യക്തമാക്കി.
Also Read: Norka Roots: വീഡിയോ എഡിറ്റിങ് അറിയാമോ? നോര്‍ക്കയിലുണ്ട് അവസരം; അപേക്ഷിക്കാന്‍ ഒരാഴ്ച മാത്രം
ഇതുവഴി ഇന്റേണുകൾക്ക് ഫീൽഡ് ലെവലിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനാകും. പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാനും സാധിക്കും. പ്രായോഗിക പരിചയം, നൈപുണ്യ വികസനം, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, സർട്ടിഫിക്കറ്റ്, സ്റ്റൈപ്പൻഡ് തുടങ്ങിയവ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
https://forms.gle/1K2XphHSDKRWbFdo6 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് സിഎംഡിയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. അപേക്ഷ അപൂര്‍ണമായിരിക്കരുത്. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം. രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴിയായിരിക്കാം പ്രൊഫിഷ്യൻസി ടെസ്റ്റ്/ഇന്റർവ്യൂവിനുള്ള കോൾ ലെറ്ററുകൾ ലഭിക്കുന്നത്.