Current Affairs 2025: സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ആര്? ഈയാഴ്ചയിൽ ഓർക്കാൻ…
Current Affairs 2025: ഒക്ടോബർ 21 മുതൽ 28 വരെ കൊച്ചിയിൽ വച്ചാണ് മേള. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്.
മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, അറിവ് നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും… കഴിഞ്ഞ ആഴ്ചയിൽ കേരളം, ഇന്ത്യ, ലോകം എന്നീ മേഖലകളിൽ നിന്നുള്ള പ്രധാന ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…
2025ലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസിഡർ
സഞ്ജു സാംസൺ
- ഒക്ടോബർ 21 മുതൽ 28 വരെ കൊച്ചിയിൽ വച്ചാണ് മേള. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്.
2025ലെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം
Mental Health in Humanitarian Emergencies
- ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു.
ലോകത്ത് ആദ്യമായി സൗരോർജ താപവൈദ്യുത നിലയം ആരംഭിച്ചത്
ഗോബി മരുഭൂമി
- ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി. ചൈനയുടെ വടക്ക്, വടക്ക്-പടിഞ്ഞാറ്, മംഗോളിയയുടെ തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ മൃഗശാല നിലവിൽ വരുന്നത്
ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്
- കർണാടകയിലെ ബാംഗ്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്നേർഖട്ട ദേശീയോദ്യാനം. 1974-ൽ നിലവിൽ വന്ന ഈ ഉദ്യാനത്തിന്റെ വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ മാനസികാരോഗ്യ അംബാസിഡറായി നിയമിതയായത്
ദീപിക പദുക്കോൺ
- ‘ദി ലിവ് ലവ് ലാഫ്’ (LLL) ഫൗണ്ടേഷൻ സ്ഥാപകയുമായ ദീപിക പദുക്കോൺ ലോക മാനസികാരോഗ്യ ദിനത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ല സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം.
ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം എന്ന പുസ്തകം എഴുതിയത്
എം.മുകുന്ദൻ
- മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ ഹീമോഫീലിയ പരിചരണ കേന്ദ്രം നിലവിൽ വരുന്നത്
കോട്ടയം മെഡിക്കൽ കോളേജ്
- രക്തം കട്ടപിടിക്കുന്ന പ്രോട്ടീനുകൾ ഇല്ലാതാകുകയും, ചെറിയ മുറിവ് സംഭവിച്ചിട്ടു പോലും രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയെയുമാണ് ഹീമോഫീലിയർ.
മലയാള സിനിമയിലെ ആദ്യ നൂറ് കോടി
ലോക
- ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണി, നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
പ്രഥമ ഇ-മലയാളി പുരസ്കാര ജേതാവ്
മേതിൽ രാധാകൃഷ്ണൻ
- ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മിതബുദ്ധി മുഖ്യവിഷയമാക്കിയ ‘ദൈവം, മനുഷ്യന്‍, യന്ത്രം’ എന്ന കൃതിയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
2025ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
128
- ഒന്നാം സ്ഥാനത്ത് സിംഗപൂർ, രണ്ടാം സ്ഥാനത്ത് സ്വിറ്റ്സലാൻഡ്, അയർലൻഡ് മൂന്നാം സ്ഥാനത്ത്.