IGNOU Admission 2024: ഇഗ്നോയിൽ ഓൺലൈൻ കോഴ്സുകൾ ചെയ്യാം; രജിസ്ട്രേഷന് ഈ മാസം മുഴുവൻ അവസരം
IGNOU Admission 2024, Registration: അപേക്ഷാ നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആയിരുന്നു.
ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി, പുതിയ ഓൺലൈൻ, ഓപ്പൺ, ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎൽ) കോഴ്‌സുകൾക്കുള്ള രജിസ്ട്രേഷൻ കാലാവധി നീട്ടിയതായി അറിയിച്ചു. ഈ വർഷത്തെ ജൂലൈ സെഷന്റെ രജിസ്‌ട്രേഷനുള്ള അവസാന തീയതിയാണ് നീട്ടിയത്.
താൽപ്പര്യവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് ഇഗ്നോ ജൂലായ് സെഷനിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ 30-നകം അപേക്ഷിക്കാം. ഇഗ്നോയുടെ വെബ്സൈറ്റിലെ ഒഡിഎൽ രജിസ്ട്രേഷൻ ലിങ്ക് ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യാം. അപേക്ഷാ നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആയിരുന്നു.
Extension of last date for July, 2024 Fresh Admission till 30th Sept, 2024 in respect of all programmes offered in ODL/Online mode for July, 2024 session (except for Semester based and Certificate programmes)
ODL Portal- https://t.co/AfynrKrKG2
Online-https://t.co/bv54hWt75A
— IGNOU (@OfficialIGNOU) September 21, 2024
എന്നാൽ, സർവകലാശാല ഇപ്പോൾ ഈ തീയതി 10 ദിവസത്തേക്ക് കൂടി നീട്ടി. ഇഗ്നോ ബിരുദ, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഈ വിവരം പങ്കുവച്ചത്. http://ignouadmission.samarth.edu.in എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷകൾ നൽകാവുന്നതാണെന്നു പോസ്റ്റിൽ വ്യക്തമാക്കുന്നു.
ALSO READ – ആർ.ആർ.ബി പ്രിലിംസ് ഫലം ഉടൻ, വിശദാംശങ്ങൾ ഇങ്ങനെ…
ആവശ്യമായ രേഖകൾ
- അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോൾ താഴെ സൂചിപ്പിച്ച രേഖകളും വിശദാംശങ്ങളും ആവശ്യമാണ്
- -സ്കാൻ ചെയ്ത ഫോട്ടോ (100kb-ൽ താഴെ)
- സ്കാൻ ചെയ്ത ഒപ്പ് (100kb-ൽ താഴെ)
- വിദ്യാഭ്യാസ യോഗ്യതയുടെ സ്കാൻ ചെയ്ത പകർപ്പ് (200kb-ൽ താഴെ)
- എക്സ്പീരിയൻ സർട്ടിഫിക്കേറ്റ്ൻ്റെ സ്കാൻ ചെയ്ത പകർപ്പ് (എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം) (200kb-ൽ താഴെ)
- പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി) അല്ലെങ്കിൽ മറ്റ് പിന്നാക്ക ജാതി (ഒബിസി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ വിഭാഗ സർട്ടിഫിക്കറ്റിൻ്റെ സ്കാൻ ചെയ്ത പകർപ്പ് (200 കെബിയിൽ താഴെ)
കോഴ്‌സുകളിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച ശേഷം, യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിൽ ഇന്ത്യാ ഗവൺമെൻ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സമർപ്പിച്ച പ്രവേശന ഫോമുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും.
ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന അടിസ്ഥാനത്തിൽ, ഫോമുകൾ പ്രദേശാടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്. അതിനാൽ വിവിധ മേഖലാ കേന്ദ്രങ്ങൾക്കായി ഫോമുകൾ പ്രോസസ്സ് ചെയ്യുന്നതിന് എടുക്കുന്ന സമയം, അതത് പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം അനുസരിച്ച് വ്യത്യാസപ്പെടാം.