AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CRPF Sports Quota Recruitment: കായികതാരങ്ങൾക്ക് കേന്ദ്ര ജോലി! സിആർപിഎഫിൽ വൻ ഒഴിവുകൾ; എന്ന് മുതൽ അപേക്ഷിക്കാം

CRPF Sports Quota Vacancy 2026: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കായികതാരങ്ങളായ യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനായി അപേക്ഷിക്കാം.

CRPF Sports Quota Recruitment: കായികതാരങ്ങൾക്ക് കേന്ദ്ര ജോലി! സിആർപിഎഫിൽ വൻ ഒഴിവുകൾ; എന്ന് മുതൽ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 24 Sep 2026 | 10:20 AM

കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് കേന്ദ്ര സായുധ സേനയിൽ ജോലി നേടാൻ സുവർണ്ണാവസരമാണ് വന്നെത്തിയിരിക്കുന്നത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കായികതാരങ്ങളായ യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനായി അപേക്ഷിക്കാം.

ഹെഡ് കോൺസ്റ്റബിൾ (GD), കോൺസ്റ്റബിൾ (GD) എന്നീ തസ്തികയിലേക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ CRPF-ന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ rect.crpf.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്നത് ഒക്ടോബർ 12 മുതലാണ്. നവംബർ 11ാം തീയതി വരെ നിങ്ങൾ അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. തിരിച്ചറിയൽ രേഖകളുടെ പരിശോധന, ശാരീരിക യോഗ്യതാ പരിശോധന, സ്‌പോർട്‌സ് ട്രയൽ, വൈദ്യപരിശോധന തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്.

ALSO READ: ഡിഗ്രിയുണ്ടെങ്കില്‍ ആയുഷ് മിഷനില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാകാം; അപേക്ഷ ക്ഷണിച്ചു

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം തന്നെ rect.crpf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • അതിലെ CRPF സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ആവശ്യമായ വിവരങ്ങൾ നൽകുക.
  • ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമെങ്കിൽ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കുക.
  • ഫോം സമർപ്പിച്ച് സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക.
  • ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിച്ചുവെക്കുക.

യോ​ഗ്യതയും മറ്റ് വിവരങ്ങളും

ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി): അംഗീകൃത ബോർഡിലോ സർവകലാശാലയിലോ നിന്ന് പ്ലസ് ടു (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. യോഗ്യരായ മുൻ സൈനിക ഉദ്യോഗാർത്ഥികൾക്ക് തത്തുല്യമായ സൈനിക യോഗ്യതകളും ഉണ്ടായിരിക്കണം.

കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി): അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്എൽസി (പത്താം ക്ലാസ്/മെട്രിക്കുലേഷൻ) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

പ്രായപരിധി: 18 മുതൽ 23 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള യോ​ഗ്യത. ഉദ്യോഗാർത്ഥികൾ 2003 ഓഗസ്റ്റ് രണ്ടിന് മുമ്പോ 2008 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകാൻ പാടില്ല. സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവ് പ്രായത്തിൽ ലഭിക്കും. അതുപോലെ 2024 സെപ്റ്റംബർ 30 മുതൽ 2026 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ നിശ്ചിത മത്സരങ്ങളിൽ പങ്കെടുക്കുകയോ മെഡലുകൾ നേടുകയോ ചെയ്തവരായിരിക്കണം യോഗ്യരായ കായികതാരങ്ങൾ.

അപേക്ഷാ ഫീസ്: ഹെഡ് കോൺസ്റ്റബിൾ (ജിഡി), കോൺസ്റ്റബിൾ (ജിഡി) തസ്തികകളിലേക്ക് അപേക്ഷിക്കുന്ന UR, OBC, EWS വിഭാഗങ്ങളിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികൾ 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതാ ഉദ്യോഗാർത്ഥികൾക്കും SC, ST, വിമുക്തഭട വിഭാഗങ്ങളിൽപ്പെട്ടവർക്കും അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

English Summary:

CRPF has announced recruitment for Head Constable (General Duty) and Constable (General Duty) posts under the Sports Quota. A total of 521 vacancies will be filled through the recruitment drive.

 

Follow Us