CUET PG 2026 Registration: പ്രായപരിധിയില്ല, ഈ യോഗ്യതയുണ്ടെങ്കില്‍ സിയുഇടി പിജിക്ക് ആര്‍ക്കും അപേക്ഷിക്കാം; രജിസ്‌ട്രേഷന്‍ തുടങ്ങി

CUET PG 2026 Registration Details: സിയുഇടി പിജി 2026 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 14നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 2026 ജനുവരി 14ന് രാത്രി 11.50 വരെ അപേക്ഷിക്കാം

CUET PG 2026 Registration: പ്രായപരിധിയില്ല, ഈ യോഗ്യതയുണ്ടെങ്കില്‍ സിയുഇടി പിജിക്ക് ആര്‍ക്കും അപേക്ഷിക്കാം; രജിസ്‌ട്രേഷന്‍ തുടങ്ങി

CUET PG 2026

Published: 

16 Dec 2025 14:52 PM

കോമൺ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്‌ പോസ്റ്റ് ഗ്രാജുവേഷൻ (സിയുഇടി പിജി 2026) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 14നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 2026 ജനുവരി 14ന് രാത്രി 11.50 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള സമയപരിധിയും ജനുവരി 14ന് അവസാനിക്കും. ജനുവരി 18 മുതല്‍ 20 വരെ ആപ്ലിക്കേഷന്‍ ഫോമിലെ ചില വിശദാംശങ്ങളില്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തലുകള്‍ നടത്താം. മാര്‍ച്ചിലാണ് പരീക്ഷ നടത്തുന്നത്. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം.

https://exams.nta.nic.in/cuet-pg/ എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് ഈ ലിങ്കില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. വിശദാംശങ്ങള്‍ക്ക്‌ http://www.nta.ac.in/ എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കാം. സംശയങ്ങളുണ്ടെങ്കില്‍ 011-40759000 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ, അല്ലെങ്കില്‍ എന്ന helpdesk-cuetpg@nta.ac.in വിലാസത്തിലേക്ക് മെയില്‍ അയയ്ക്കുകയോ ചെയ്യാം.

ജനറലിന് 1400 രൂപയാണ് ആപ്ലിക്കേഷന്‍ ഫീ (രണ്ട് ടെസ്റ്റ് പേപ്പറുകള്‍ക്ക് വരെ). അഡീഷണല്‍ ടെസ്റ്റ് പേപ്പറിന് 700 വീതം നല്‍കണം. ഇഡബ്ല്യുഎസ്/ഒബിസി എന്‍സിഎല്‍-1200, 600, എസ്‌സി/എസ്ടി-1100, 600, പിഡബ്ല്യുബിഡി-1000, 600 എന്നിങ്ങനെയാണ് യഥാക്രമം ഫീസ്. ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് 7000, 3500 ആണ് ഫീസ്. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ.

ബിരുദം അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവര്‍ക്കോ ​​അല്ലെങ്കിൽ 2026-ൽ ബിരുദം അല്ലെങ്കിൽ തത്തുല്യ പരീക്ഷ എഴുതുന്നവർക്കോ അപേക്ഷിക്കാം. എന്‍ടിഎ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാല പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിശോധിക്കണം.. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.

Also Read: CSIR UGC NET Admit Card 2025: നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എത്തി; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ്

കേന്ദ്ര സർവകലാശാലകളിലെയും മറ്റ് ചില സർവകലാശാലകളിലെയും പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി 2022-ലാണ്‌ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു പൊതു പ്ലാറ്റ്‌ഫോമും തുല്യ അവസരങ്ങളും സിയുഇടി നൽകുന്നു. അടുത്ത അക്കാദമിക് സെഷനിൽ, അതായത് 2026-27 ൽ, പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്സിയുഇടി പിജി- 2026 സ്കോറുകൾ ഉപയോഗിക്കും.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല