Current Affairs 2025: സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആര്? പരീക്ഷാ തയ്യാറെടുപ്പിനുള്ള ചോദ്യങ്ങൾ ഇതാ…
Current Affairs 2025: വിവിധ സംസ്ഥാനങ്ങളിലായി 18 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ ഈയിടെ ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശകളെ തുടർന്നാണ് നീക്കം.

പ്രതീകാത്മക ചിത്രം
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അറിവ് നേടാനാഗ്രഹിക്കുന്ന വായനക്കാർക്കും വേണ്ടി, ഈ ആഴ്ചയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഇതാ…
1. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആര്?
ഇന്ത്യൻ പ്രസിഡന്റ്
വിവിധ സംസ്ഥാനങ്ങളിലായി 18 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ ഈയിടെ ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശകളെ തുടർന്നാണ് നീക്കം. ഭരണഘടനയുടെ ആർട്ടിക്കിൾ 222 പ്രകാരമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങൾ നിയന്ത്രിക്കുന്നത് .
2. ഇന്ത്യൻ സൈന്യം അടുത്തിടെ ലഡാക്കിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം?
ആകാശ് പ്രൈം
വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ സൈന്യം ലഡാക്കിൽ ആകാശ് പ്രൈം വിജയകരമായി പരീക്ഷിച്ചു. 4,500 മീറ്റർ വരെ വിന്യസിക്കാൻ കഴിയുന്നതും 25-30 കിലോമീറ്റർ പരിധിക്കുള്ളിൽ വ്യോമ ഭീഷണികളെ നിർവീര്യമാക്കുന്നതുമായ ഉപരിതല-വായു മിസൈലാണിത്.
3. ഇന്ത്യയിലെ ആദ്യത്തെ റോൾ-ഓൺ-റോൾ-ഓഫ് (റോറോ) ഫെറി സർവീസ് ആരംഭിച്ച സംസ്ഥാനം ഏതാണ്?
ഗോവ
ചോറാവു ദ്വീപിനെ തലസ്ഥാന നഗരമായ പനാജിയുമായി ബന്ധിപ്പിക്കുന്ന മണ്ഡോവി നദിയിൽ ഗോവ സർക്കാർ ഇന്ത്യയിലെ ആദ്യത്തെ റോറോ ഫെറി സർവീസ് ആരംഭിച്ചു.
4. ഇന്ത്യയിൽ ആദ്യമായി കാമ്പസ് ആരംഭിച്ച വിദേശ സർവകലാശാല ഏതാണ്?
സതാംപ്ടൺ സർവകലാശാല
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും സംയുക്തമായി ഹരിയാനയിലെ ഗുരുഗ്രാമിൽ സതാംപ്ടൺ സർവകലാശാലയുടെ ഇന്ത്യയിലെ ആദ്യത്തെ കാമ്പസ് ഉദ്ഘാടനം ചെയ്തു.
5. 2024–25 സ്വച്ഛ് സർവേക്ഷണിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള വലിയ നഗരമായി പ്രഖ്യാപിച്ച നഗരം ഏതാണ്?
അഹമ്മദാബാദ്
സ്വച്ഛ് ഭാരത് മിഷൻ-അർബൻ (എസ്‌ബിഎം-യു) പ്രകാരം, ഭവന, നഗരകാര്യ മന്ത്രാലയം സ്വച്ഛ് സർവേക്ഷൻ 2024–25 നടത്തി. അതിൽ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ അഹമ്മദാബാദിനെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള വലിയ നഗരമായി പ്രഖ്യാപിച്ചു.
6. അടുത്തിടെ കലിംഗ രത്‌ന അവാർഡ്-2024 നേടിയ കേന്ദ്ര മന്ത്രി ആരാണ്?
ധർമ്മേന്ദ്ര പ്രധാൻ
2025 ജൂലൈ 15 ന് ഒഡീഷയിലെ കട്ടക്കിൽ വെച്ച് പ്രസിഡന്റ് ദ്രൗപതി മുർമു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കലിംഗ രത്‌ന അവാർഡ്-2024
നൽകി ആദരിച്ചു . ഒഡീഷയുടെ സംസ്കാരത്തിനും സാഹിത്യത്തിനും നൽകുന്ന സംഭാവനകൾക്കുള്ള അവാർഡാണിത്.
7. ആക്സിയം 4 മിഷന്റെ ഭാഗമായ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ആരാണ്?
ശുഭാംശു ശുക്ല
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) ശുക്ല 18 ദിവസം ചെലവഴിച്ചു.
ദൗത്യത്തിനിടെ അദ്ദേഹം ഭൂമിക്കു ചുറ്റും 288 ഭ്രമണപഥങ്ങൾ പൂർത്തിയാക്കി. ബഹിരാകാശത്ത് ഭക്ഷണവും ഓക്സിജനും ഉത്പാദിപ്പിക്കുന്നതിനുള്ള മൈക്രോആൽഗകളെക്കുറിച്ചും അദ്ദേഹം പഠനം നടത്തി.
8. ഇന്ത്യയുടെ 87ാമത് ഗ്രാൻഡ്മാസ്റ്റർ?
ഹരികൃഷ്ണൻ എ റാ
ഫ്രാൻസിൽ നടന്ന ലാ പ്ലാഗ്നെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന്റെ അവസാന മത്സരത്തിൽ പി. ഇനിയനുമായുള്ള സമനിലയ്ക്ക് ശേഷം ഹരികൃഷ്ണൻ എ റാ ഇന്ത്യയുടെ 87-ാമത്തെ ഗ്രാൻഡ്മാസ്റ്ററായി.
9. ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
ഒഡീഷ
2025 ഓഗസ്റ്റ് 10 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആദ്യമായി ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിന് ഒഡീഷ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു.
10. ആന മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി ഗജ് മിത്ര പദ്ധതി ആരംഭിച്ചത്?
ആസാം
ആനകളും മനുഷ്യരും പതിവായി സമ്പർക്കം പുലർത്തുന്ന സംസ്ഥാനത്തുടനീളമുള്ള 80 ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആനകൾ ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ സർക്കാർ മുളയും നേപ്പിയർ പുല്ലും വളർത്തും.