AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Current Affairs: പ്രധാനമന്ത്രിക്ക് ലഭിച്ച ഘാനയുടെ പരമോന്നത ബഹുമതി, ബധിരർക്കായി പ്രത്യേക പുസ്തകം; ഈ ആഴ്ച ഓർക്കാൻ…

Current Affairs Questions: ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ ബഹുമതികള്‍ നേടിയ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് നരേന്ദ്ര മോദി സ്വന്തമാക്കി. ഏകദേശം 25 രാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്.

Current Affairs: പ്രധാനമന്ത്രിക്ക് ലഭിച്ച ഘാനയുടെ പരമോന്നത ബഹുമതി, ബധിരർക്കായി പ്രത്യേക പുസ്തകം; ഈ ആഴ്ച ഓർക്കാൻ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 04 Jul 2025 21:07 PM

നിങ്ങളിൽ പലരും ഓരോ ദിവസങ്ങളിലും വ്യത്യസ്ത മത്സരപരീക്ഷകളെ അഭിമുഖീകരിക്കുന്നവരാകും. ആനുകാലിക സംഭവങ്ങൾക്ക് ഇത്തരം പരീക്ഷകളിൽ നിർണായക സ്ഥാനമുണ്ട്. ഈ ആഴ്ചയിലെ പ്രധാന സംഭവങ്ങൾ അറിയാം…

1. 2025ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഘാനയുടെ പരമോന്നത ബഹുമതി?‌

ഉത്തരം:   ദ ഓഫീസർ ഓഫ് ദ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന

ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ ബഹുമതികള്‍ നേടിയ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് നരേന്ദ്ര മോദി സ്വന്തമാക്കി. ഏകദേശം 25 രാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്.

2. കേരളത്തിലെ ആ​ദ്യ എ.ഐ റോബോട്ടിക് ​ഗവേഷണ കേന്ദ്രം

ഉത്തരം: സോഹോ റിസർ‌ച്ച് ആന്റ് ഡെവലപ്മെന്റ് സെന്റർ

കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് പ്രത്യേകിച്ച് ഐ ടി വ്യവസായത്തിന് ഊര്‍ജ്ജം പകരുന്ന ഈ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

3. ന​ഗരപ്രദേശങ്ങളിലെ ദരിദ്രസ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ആന്ധ്രാപ്രദേശ് ആരംഭിച്ച പദ്ധതി

ഉത്തരം: ഡിജി ലക്ഷ്മി പദ്ധതി

സംസ്ഥാനത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലും (ULB) 9,034 പൊതു സേവന കേന്ദ്രങ്ങൾ (CSC) സ്ഥാപിച്ചുകൊണ്ട് നഗരത്തിലെ ദരിദ്ര സ്ത്രീകളെ ഡിജിറ്റൽ രീതിയിൽ ശാക്തീകരിക്കുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാർ ‘ഡിജി-ലക്ഷ്മി’ പദ്ധതി ആരംഭിച്ചു.

4. ഉസ്ബെക്കിസ്ഥാൻ മാസ്റ്റേഴ്സ് കിരീടം നേടിയത്

ഉത്തരം: ആർ പ്ര​ഗ്നാനന്ദ

ഉസ്‌ചെസ് കപ്പ് മാസ്റ്റേഴ്‌സ് വിജയത്തോടെ പ്രഗ്നാനന്ദ ഇന്ത്യയുടെ ഒന്നാം റാങ്കിലുള്ള കളിക്കാരനായി. ഉസ്ബെക്കിസ്ഥാന്റെ നോഡിർബെക്ക് അബ്ദുസത്തോറോവിനെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

5. 2025 ജൂലായ് 17ാത് ബ്രിക്സ് ഉച്ചക്കോടി വേദി

ഉത്തരം: റിയോ ജി ജനീറോ (ബ്രസീൽ)

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി 2009-ലാണ്‌  ബ്രിക്സ് നിലവിൽ വന്നത്.

6. നിർമ്മിത ബുദ്ധി ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തെ ആദ്യത്തെ ഫുട്ബോൾ‌‌ മത്സരം നടത്തിയ രാജ്യം

ഉത്തരം: ചൈന

AI-യിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ തമ്മിലുള്ള ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ മത്സരം അടുത്തിടെ ചൈനയിൽ നടന്നു. കറുപ്പും പർപ്പിളും നിറത്തിലുള്ള ജേഴ്‌സി ധരിച്ച ഹ്യൂമനോയിഡ് റോബോട്ടുകൾ 10 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് പകുതികൾക്കായി കളിച്ചു എന്നാണ് റിപ്പോർട്ട്.

7. ഖേലോ ഭാരത് നീതി 2025 കേന്ദ്ര മന്ത്രി സഭ അം​ഗീകരിച്ചത്

ഉത്തരം: 2025 ജൂലൈ 1

ഉത്തേജക ഉപയോഗം തടയാനുള്ള നിയമനിർമാണം ഉൾപ്പെടെയുള്ള സുപ്രധാന നിർദേശങ്ങൾ അടങ്ങിയ ദേശീയ കായിക നയത്തിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.

8. വോയിസ് ഫോർ ദി വോയിസ് ലസ് എന്ന പുസ്തകം രചിച്ചത്

ഉത്തരം: ദലൈലാമ

ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കാൻ ചൈനയ്ക്കല്ല,  ദലൈലാമയ്ക്ക് മാത്രമേ അവകാശമുള്ളു എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു

9. മൗണ്ട് എൽബ്രസ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകൻ

ഉത്തരം: തെഗ്‌ബീർ സിം​ഗ്

പഞ്ചാബിൽ നിന്നുള്ള ആറുവയസ്സുകാരനായ തേജ്ബീർ സിംഗ് മൗണ്ട് എൽബ്രസ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകനായി ലോക റെക്കോർഡ് സ്വന്തമാക്കി.

10. കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം തയ്യാറാക്കിയ സംസ്ഥാനം

ഉത്തരം: കേരളം

കേൾവിക്ക് പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ഉച്ചരിക്കാന്‍ കഴിയുന്ന അക്ഷരക്രമവും പദക്രമവും പാലിച്ചുകൊണ്ടും ദൃശ്യാനുഭവങ്ങൾക്ക് പ്രാധാന്യം നൽകിയുമാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.