Exim Bank Vacany: എക്സിം ബാങ്കിൽ 50-ഓളം ഒഴിവുകൾ; ശമ്പളം 85,920 രൂപ, എങ്ങനെ അപേക്ഷിക്കാം?

Exim Bank Management Trainee Recruitment 2024: എക്സിം ബാങ്കിൽ മാനേജ്‌മന്റ് ട്രെയിനി തസ്തികയിലെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Exim Bank Vacany: എക്സിം ബാങ്കിൽ 50-ഓളം ഒഴിവുകൾ; ശമ്പളം 85,920 രൂപ, എങ്ങനെ അപേക്ഷിക്കാം?

Representational Image (Image Courtesy: Mayur Kakade/E+/Getty Images)

Updated On: 

21 Sep 2024 20:59 PM

മുംബൈ ആസ്ഥാനമാക്കിയുള്ള എക്സിം ബാങ്കിൽ മാനേജ്‌മന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളാണുള്ളത്. ഓൺലൈനായി ഒക്ടോബർ 7 വരെ അപേക്ഷിക്കാം. രാജ്യത്തെവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. വിശദ വിവരങ്ങൾക്ക് eximbankindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

യോഗ്യത

 

  1. 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  2. ഫിനാൻസ്/ഇന്റർനാഷണൽ ബിസിനസ്/ഫോറിൻ ട്രേഡ് എന്നീ ഏതെങ്കിലുമൊരു വിഷയത്തിൽ സ്പെഷ്യലൈസേഷനോടുകൂടിയ ദിവ്യവത്സര എംബിഎ/പിജിഡിബിഎ/ പിജിഡിബിഎം/ എംഎംഎസ്. അല്ലെങ്കിൽ സിഎ പരീക്ഷ വിജയിച്ചവരായിരിക്കണം.
  3. നിലവിൽ അവസാന വർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കും സിഎ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2025 ജൂൺ ഒന്നിനുമുൻപായി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.

 

പ്രായപരിധി

2024 ഓഗസ്റ്റ് ഒന്നിന് 21-നും 28-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധിയിൽ ഭിന്നശേഷിക്കാർക്ക് പത്ത് വർഷം, എസ്.സി/എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷം, ഇഡബ്ല്യൂസി വിഭാഗത്തിന് മൂന്ന് വർഷം എന്നിങ്ങനെ ഇളവ് ലഭിക്കും.

അപേക്ഷ ഫീസ്

600 രൂപയാണ് അപേക്ഷ ഫീസ്.
വനിതകൾ, ഭിന്നശേഷിക്കാർ, എസ്.സി/എസ്.ടി വിഭാഗക്കാർ, ഇഡബ്ല്യൂസി വിഭാഗക്കാർ എന്നിവർക്ക് 100 രൂപയാണ് ഫീസ്.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ പാർട്ട്-1, പാർട്ട്-2 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് നടക്കുക. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷയിൽ വിജയിച്ചവർക്ക് അടുത്ത ഘട്ടമായി അഭിമുഖമുണ്ടാകും.

ശമ്പളം

ഒരു വർഷം നീളുന്ന പരിശീലന കാലയളവിൽ പ്രതിമാസം 65000 രൂപ വീതം സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമനം ലഭിക്കും. ശമ്പളം: 48,480-85,920 രൂപ

എങ്ങനെ അപേക്ഷിക്കാം?

  1. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ eximbankindia.in-ൽ ലോഗിൻ ചെയ്യുക.
  2. വെബ്‌സൈറ്റിലെ കരിയർ എന്ന വിഭാഗത്തിന് താഴെ, എക്സിം ബാങ്ക് എംടി റിക്രൂട്ട്മെന്റ് 2024 എന്നൊരു പിഡിഎഫ് ഉണ്ടാകും.
  3. പിഡിഎഫിലെ ‘ഓൺലൈനായി അപേക്ഷിക്കുക’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  4. അപേക്ഷ ഫോം തുറന്ന് വരും. അപേക്ഷകർ അതിൽ ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിച്ചു നൽകുക. അപ്പോൾ പുതിയ പേജ് തുറന്ന് വരും.
  5. അടുത്ത ഘട്ടം, ആവശ്യമായ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക എന്നതാണ്. സ്കാൻ ചെയ്ത ശേഷം മാത്രം ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്യുക.
  6. ശേഷം ‘ഫീസ് അടക്കുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  7. ഫീസ് അടച്ച് സബ്മിറ്റ് കൊടുത്ത ശേഷം, ഭാവി റഫറൻസിനായി അപേക്ഷ ഫോമിന്റെ കോപ്പി കയ്യിൽ കരുതുക.
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ